താൾ:GaXXXIV6-1.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II. ഇസ്രയേൽ ഗോത്രപിതാക്കന്മാ
രുടെ ചരിത്രം.

൬. ദൈവം അബ്രാമിനെ വിളിച്ചതു.

(൧. മോശെ ൧൧, ൨൬ - ൧൪.)

1. കല്ദയദേശത്തിലെ ഊർ എന്ന പട്ടണത്തിൽ
ശേമിന്റെ വംശക്കാരനായ തെറഹ എന്ന ഒരാൾ
പാൎത്തിരുന്നു. അവന്നു അബ്രാം നാഹോർ ഹാ
റാൻ എന്നീ മൂന്നു പുത്രന്മാരുണ്ടായിരുന്നു. ഹാ
റാൻ മരിച്ച ശേഷം തെറഹ രണ്ടു മക്കളുമായി മെ
സൊപൊതാമ്യ എന്ന ദേശത്തിലേക്കു യാത്രയായി
ഹാറാൻ എന്ന സ്ഥലത്തു കുടിയേറി പാൎത്തു.

ആ കാലത്തു മനുഷ്യർ പല ജാതികളായി വിഭാ
ഗിച്ചുപോയിരുന്നു; അവർ പലവക ബിംബങ്ങളെ
യും സ്ഥാപിച്ചു പൂജിച്ചു വന്നതുകൊണ്ടു ദൈവം
അബ്രാമിനോടു അരുളിച്ചെയ്തതു: "അച്ഛന്റെ ഭ
വനത്തെയും ജന്മദേശത്തെയും ബന്ധുജന
ങ്ങളെയും വിട്ടു പുറപ്പെട്ടു, ഞാൻ കാണിപ്പാനി
രിക്കുന്ന ദേശത്തേക്കു പോക; അവിടേ ഞാൻ
നിന്നെ അനുഗ്രഹിച്ചു വലിയ ജാതിയാക്കി,
നിന്റെ നാമത്തിന്നു നിത്യകീൎത്തിയും സൎവ്വ വം
ശങ്ങൾക്കും നിന്നാൽ അനുഗ്രഹവും വരുത്തും.
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്ര
ഹിക്കും ശപിക്കുന്നവരെ ഞാൻ ശപിക്കും.

അതു കേട്ടു അബ്രാം ൭൫-ാം വയസ്സിൽ തന്റെ
ഭാൎയ്യയായ സാറായിയെയും അനുജനായ ഹാറാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/24&oldid=196896" എന്ന താളിൽനിന്ന് ശേഖരിച്ചത്