താൾ:GaXXXIV6-1.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 19 -

പട്ടണത്തെയും അതിൽ ആകാശത്തോളം ഉയൎന്ന
ഒരു ഗോപുരത്തെയും തീൎക്കേണം" എന്നു പറഞ്ഞു
പണി തുടങ്ങി. അതു യഹോവെക്കു അനിഷ്ടമായി
രുന്നു."വരിക, നാം ഇറങ്ങിച്ചെന്നു അവർ തമ്മിൽ
തമ്മിൽ ഭാഷ തിരിച്ചറിയാതെ ഇരിപ്പാനായി അവ
രുടെ ഭാഷയെ നാനാവിധമാക്കുക" എന്നു യഹോവ
അരുളിച്ചെയ്തു. ഇങ്ങനേ ദൈവം അവരുടെ ഭാഷ
യെ നാനാവിധമാക്കി അവരെ അവിടെനിന്നു ഭൂത
ലത്തിലൊക്കയും ചിതറിച്ചു. അതുകൊണ്ടു ആ പ
ട്ടണത്തേയും ഗോപുരത്തേയും തീൎപ്പാൻ അവൎക്കു സാ
ധിച്ചില്ല. ദൈവം ആ സ്ഥലത്തു വെച്ചു മനുഷ്യ
രുടെ ഭാഷയെ കലക്കിക്കളഞ്ഞതുകൊണ്ടു ആ സ്ഥ
ലത്തിനു കലക്കം എന്ന അൎത്ഥമുള്ള ബാബെൽ
എന്നു പേർ വന്നു.

വേദോക്തം.

മനത്താഴ്മയെ ഉടുത്തുകൊൾവിൻ; എന്തെന്നാൽ ദൈവം അഹ
ങ്കാരികളോടു എതിൎത്തു നില്ക്കുന്നു, താഴ്മയുള്ളവൎക്കോ കൃപ നല്കുന്നു.
൧. പത്രൊ. ൫, ൫.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/23&oldid=196894" എന്ന താളിൽനിന്ന് ശേഖരിച്ചത്