താൾ:GaXXXIV6-1.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 205 —

ഗുഹയിൽ ഇടുവിച്ചു; അവർ അടിയിൽ എത്തും
മുമ്പേ സിംഹങ്ങൾ അവരെ പിടിച്ചു കീറി തിന്നു
കളഞ്ഞു.

പിന്നേ രാജാവു: "ദാനിയേലിന്റെ ദൈവത്തെ
ഭയപ്പെട്ടു സേവിക്കേണം, അവനത്രേ ജീവനുള്ള ദൈ
വം; അവൻ പരലോകഭൂലോകങ്ങളിൽ അത്ഭുതങ്ങ
ളെ ചെയ്യുന്നവനും ആകുന്നു" എന്നു രാജ്യത്തിൽ ഒക്ക
പ്രസിദ്ധം ചെയ്തു.

വേദോക്തം.

ഏതു കൊണ്ടു ബാലൻ തന്റെ പാതയെ വെടിപ്പാക്കും? നിന്റെ
വചനപ്രകാരം തന്നെത്താൻ കാത്തുകൊണ്ടാൽ അല്ലോ. സങ്കീ.
൧൧൯, ൯.

൫൧. യരുശലേംപട്ടണത്തെ വീണ്ടും
പണിയിച്ചതു.

(എസ്ര. ൧. ൩. ൬. നെഹെ. ൧. ൨. ൫. എസ്തർ, ഹഗ്ഗാ, സഖ., മലാ.)

1. ബാബെൽ അടിമപ്പാടിന്റെ ൭൦-ാം വൎഷ
ത്തിൽ പാൎസിരാജാവായ കോറെശ് അശ്ശൂൎയ്യ
മേദ്യ ബാബെൽ എന്ന രാജ്യങ്ങളെ അടക്കി ഭരിച്ചുവ
രുമ്പോൾ പ്രവസിക്കുന്ന എല്ലാ യഹൂദരും സ്വരാജ്യ
ത്തിൽ മടങ്ങിച്ചെന്നു യരുശലേം പട്ടണത്തെയും
ദൈവാലയത്തെയും വീണ്ടും പണിയിച്ചു. അവിടെ
തന്നെ പാൎക്കേണ്ടതിന്നു കല്പനകൊടുത്തു. "യരുശ
ലേമിൽ ഒരു ഭവനം കെട്ടി തീൎപ്പാൻ സ്വൎഗ്ഗസ്ഥനായ
ദൈവം എന്നോടു കല്പിച്ചിരിക്കുന്നു, അതുകൊണ്ടു
അവന്റെ ജനമായവർ എല്ലാവരും പുറപ്പെട്ടു മട


18

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/209&oldid=197140" എന്ന താളിൽനിന്ന് ശേഖരിച്ചത്