താൾ:GaXXXIV6-1.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 206 —

ങ്ങിചെല്ലാം", എന്നു രാജ്യത്തിൽ എങ്ങും അറിയിച്ചു.
അതല്ലാതെ ദൈവാലയത്തിൽ നിന്നെടുത്തു ബാ
ബെലിലേക്കു കൊണ്ടു പോയിരുന്ന ൫,൪൦൦ പൊൻ
പാത്രങ്ങളെ ഇസ്രയേല്യൎക്കു ഏല്പിച്ചുകൊടുത്തു.

യാത്രെക്കു സമയം ആയപ്പോൾ ഏറിയ യഹൂ
ദർ വീടുകളെയും നിലം പറമ്പുകളെയും വിട്ടു, പാ
ഴായി കിടക്കുന്ന സ്ഥലത്തേക്കു പോകുവാൻ മനസ്സി
ല്ലായ്കകൊണ്ടു യഹൂദഗോത്രത്തിൽനിന്നും ലേവ്യരിൽ
നിന്നും കൂടി ൪൨,൦൦൦ ആളുകൾ മാത്രം ദാവീദ്യനായ
സെരുബാബെൽ മഹാചാൎയ്യനായ യോശുവാ
എന്നവരോടു കൂടെ പുറപ്പെട്ടു യാത്രയായി.

പാഴായിക്കിടക്കുന്ന സ്ഥലത്തു എത്തിയപ്പോൾ
അവർ ആദ്യം ബലിപീഠത്തെ പണിയിച്ചു ദൈവാ
ലയത്തിന്നടിസ്ഥാനവും ഇട്ടു. ആചാൎയ്യന്മാർ കാ
ഹളം ഊതി ദൈവത്തെ സ്തുതിച്ചപ്പോൾ മുമ്പേത്ത
ആലയത്തെയും അതിന്റെ തേജസ്സിനേയും കണ്ട
വയസ്സന്മാർ ദുഃഖിച്ചു കരഞ്ഞുകൊണ്ടിരുന്നു.

2. പണിക്കാർ പലവക പ്രയാസങ്ങളാൽ തള
ൎന്നപ്പോൾ ഉപേക്ഷ കൂടാതെ പണി നല്ലവണ്ണം നട
ത്തുവാൻ പ്രവാചകരായ സഖൎയ്യായും ഹഗ്ഗായിയും
ആശ്വസിപ്പിക്കയും ഉത്സാഹിപ്പിക്കയും ചെയ്തു.

ശമൎയ്യക്കാൎക്കു ദൈവാലയം പണിയുന്ന കാൎയ്യ
ത്തിൽ ഓഹരി കിട്ടായ്കകൊണ്ടു അവർ അസൂയപ്പെട്ടു
അതിന്നു മുടക്കം വരുത്തുവാൻ രാജാവിനോടു വ്യാജം
ബോധിപ്പിച്ചു കുറെക്കാലം പണിക്കു മുടക്കം വന്നു.
വീണ്ടും പണി നടത്തുവാൻ അനുവാദം കിട്ടിയ
പ്പോൾ ശമൎയ്യർ പണിയുന്നവരോടു യുദ്ധം തുടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/210&oldid=197141" എന്ന താളിൽനിന്ന് ശേഖരിച്ചത്