താൾ:GaXXXIV6-1.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


VI. ബാബേൽ പ്രവാസവും
മടങ്ങിവരവും.

൪൯. ബാബേൽ പ്രവാസം.

(യിറ. ൨൫. ൧൮. ൨.രാജാ. ൨൪. ൨൫. ൨. നാളാ. ൩൬.)


1. ആ അടയാളങ്ങളുടെ അൎത്ഥം ജനങ്ങളോടു
തെളിയിച്ചു പറഞ്ഞവർ പ്രവാചകന്മാർ ആയി
രുന്നു. ദിവ്യജ്ഞാനത്തെ ജനങ്ങൾക്കു ഉപദേശിക്കു
ന്നതും നടപ്പായി വന്ന ദുരാചാരങ്ങളെ ശാസിച്ചു
വിലക്കുന്നതും ദൈവം അയപ്പാൻ പോകുന്ന മശീ
ഹയാകുന്ന യേശു ക്രിസ്തുവിനെ മുൻകൂട്ടി അറിയിക്കു
ന്നതും അവരുടെ ഉദ്യോഗവും വേലയും ആയിരുന്നു.

അതിനായിട്ടു ദൈവം താണവരിൽനിന്നും ശ്രേ
ഷ്ഠന്മാരിൽനിന്നും പ്രവാചകരെ വിളിച്ചയച്ചു. യ
ശായ സെഫന്യ എന്നവർ രാജവംശക്കാരും, യിറ
മിയായും ഹെസെക്കിയേലും പുരോഹിതന്മാരും,
എലീയാ എലീശാ യോനാ മീഖാ എന്നവർ
നഗരവാസികളും ആമോസ് നാട്ടുപുറത്തു പാൎത്തി
രുന്ന ഒരു ഇടയനും ആയിരുന്നു.

യിറമിയാ കല്ദയക്കാരാൽ ഉണ്ടാകുന്ന യരുശ
ലേംനാശവും ആ പട്ടണം പാഴായി കിടക്കേണ്ടുന്ന
വൎഷക്കണക്കും സൂചിപ്പിച്ചു. അവൻ ൨൩ വൎഷ
ത്തോളം ജനങ്ങളെ അനുതാപത്തിന്നായി ഉത്സാഹ
പ്പിച്ചതു നിഷ്ഫലമായപ്പോൾ ഇനി ശിക്ഷ ശേഷി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/200&oldid=197131" എന്ന താളിൽനിന്ന് ശേഖരിച്ചത്