താൾ:GaXXXIV6-1.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 197 —

ക്കേയുള്ളു എന്നും ജനം ൭൦ സംവത്സരം പ്രവാസ
ത്തിൽ ഇരുന്ന ശേഷം വിടുതൽ ഉണ്ടാകും എന്നും
ദൈവം അവന്നു വെളിപ്പെടുത്തി. യിറമിയാ കുശ
വന്റെ പണിയെ മനസ്സിൽ ഓൎത്തു പറഞ്ഞതു:
"ഹേ, ഇസ്രയേൽഭവനക്കാരേ, കുശവൻ ചക്രത്തിൽ
വെച്ചു മനയുന്ന പാത്രം കുരൂപമായിപ്പോയാൽ അ
തിനെ കുഴച്ചു ഉരുട്ടി മറ്റൊരു പാത്രം ആക്കി തീ
ൎക്കുന്നതു പോലേ എനിക്കും നിങ്ങളോടു ചെയ്തു കൂടെ
യോ? എന്നു യഹോവയുടെ കല്പന ആകുന്നു. ഇതാ,
കുശവന്റെ കയ്യിൽ മണ്ണു ഏതുപ്രകാരം അപ്രകാരം
നിങ്ങൾ എന്റെ കയ്യിൽ ആകുന്നു".

പ്രവാചകൻ മറെറാരു സമയം ഒരു ശോഭയുള്ള
പാത്രം വാങ്ങി അതിനെ എടുത്തു ജനങ്ങളുടെ മൂപ്പ
ന്മാരും ആചാൎയ്യന്മാരും കാണ്കേ നിലത്തു ചാടി പ
റഞ്ഞതു: "സൈന്യങ്ങളുടെ യഹോവ ഇപ്രകാരം
പറയുന്നു: കുശവന്റെ പാത്രത്തെ പൊളിച്ചാൽ ന
ന്നാക്കുവാൻ കഴിയാത്തതു പോലേ ഞാൻ ബിംബാ
രാധനാദോഷം ഹേതുവായി ഈ ജനങ്ങളെയും പട്ട
ണത്തെയും മറ്റും നശിപ്പിച്ചുകളയും.

2. പ്രവാചകന്മാർ അറിയിച്ചതു യഹൂദന്മാർ വി
ശ്വസിച്ചില്ല എങ്കിലും അതു ഭേദം കൂടാതെ ഒത്തുവ
ന്നു. ശിക്ഷാകാലം വന്നപ്പോൾ കല്ദയക്കാർ എന്ന
പടജ്ജനം വന്നു നാടിനെ അതിക്രമിച്ചു യരുശലേം
പട്ടണത്തെയും രാജ്യത്തെയു ഒടുക്കിക്കളവാൻ ദൈ
വം സംഗതിവരുത്തി തന്റെ ന്യായവിധികളെ നട
ത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/201&oldid=197132" എന്ന താളിൽനിന്ന് ശേഖരിച്ചത്