താൾ:GaXXXIV6-1.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 195 —

ലിൽ വീണ്ടും സ്ഥാപിച്ചു, ഒരു പ്രജാസംഘത്തിന്മു
മ്പാകെ ആ തിരുവെഴുത്തു വായിച്ചു കേൾപ്പിച്ചു,
അതിൻവണ്ണം നടക്കേണ്ടതിന്നു ജനങ്ങളുമായി നി
ൎണ്ണയിച്ചു.

അതല്ലാതെ അവൻ ബേഥേലിലുള്ള ബാൾത്ത
റയെ തകൎത്തു. ശവക്കുഴികളിൽനിന്നു അസ്ഥികളെ
എടുത്തു ഒരു പ്രവാചകൻ മുമ്പേ അറിയിച്ച പ്രകാ
രം അവറ്റെ തറമേൽ ഇട്ടു ചുട്ടുകളഞ്ഞു.

6. അവൻ മരിച്ച ശേഷം പുത്രപൌത്രന്മാരും
അല്പകാലമേ വാണുള്ളു. ദൈവത്തിന്റെ വിധികാ
ലം അടുത്തിരിക്കുന്നു എന്നു പല അടയാളങ്ങളാൽ
കണ്ടു വരികയും ചെയ്തു.

വേദോക്തം.

ഞ്ചങ്ങൾ നശിക്കാതെ ഇരിക്കുന്നതു കൎത്താവിന്റെ കരുണകൾ
കൊണ്ടു ആകുന്നു, എന്തെന്നാൽ അവന്റെ ആൎദ്രകരുണകൾ കുറയു
ന്നില്ല. അവ രാവിലേതോറും പുതിയവ ആകുന്നു; നിന്റെ സ
ത്യം വലിയതാകുന്നു. വിലാപ. ൩, ൨൨. ൨൩.


17*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/199&oldid=197130" എന്ന താളിൽനിന്ന് ശേഖരിച്ചത്