താൾ:GaXXXIV6-1.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 181 —

എലീയാ ദൈവവചനപ്രകാരം അവനോടു കൂടെ
മലയിൽ നിന്നിറങ്ങി രാജാവിനെ ചെന്നു കണ്ടു.
"ഇസ്രയേലിൽ ദൈവം ഇല്ലാത്തതു പോലെ എക്രോ
നിലെ ബാൾസെബുബിനോടു ചോദിപ്പാനായി ദൂത
രെ അയച്ചതിനാൽ ഈ ദീനത്തിന്നു ഭേദം വരാതെ
നീ മരിക്കും നിശ്ചയം എന്നു യഹോവയുടെ അരുള
പ്പാടാകുന്നു" എന്നു പറഞ്ഞു. അഹസ്യാ ഈ വചന
പ്രകാരം മരിക്കയും ചെയ്തു.

വേദോക്തം.

ഇതാ, യഹോവയുടെ കണ്ണു ഭയപ്പെടുന്നവരായി തന്റെ
ദയയിൽ ആശ വെക്കുന്നവരിലേക്കു ആകുന്നു, അവരുടെ പ്രാണ
നെ മരണത്തിൽനിന്നു ഉദ്ധരിപ്പാനും അവരെ ക്ഷാമത്തിൽ ഉയി
ൎപ്പിപ്പാനും തന്നേ. സങ്കീ. ൩൩, ൧൮. ൧൯.

൪൫. എലീശാപ്രവാചകൻ.
(൨. രാജാ. ൨. ൪ — ൬.)

1. യഹോവ എലീയാപ്രവാചകനെ സ്വൎഗ്ഗ
ത്തേക്കു കൊണ്ടു പോവാൻ ഭാവിച്ച സമയത്തു എ
ലീശാ അവനോടു കൂടെ യോൎദ്ദാൻകരെക്കു ചെന്നു.
എലീയാ തന്റെ അങ്കിയെക്കൊണ്ടു നദിയിലെ വെ
ള്ളത്തെ വിഭാഗിച്ചു ഇരുവരും കടന്നു അക്കരെക്കു
പോയി. പിന്നേ അവർ തമ്മിൽ സംസാരിച്ചു നട
ന്നുകൊണ്ടിരിക്കെ അഗ്നിക്കുതിരകൾ കെട്ടീട്ടുള്ള അഗ്നി
രഥം ഇറങ്ങിവന്നു; അവർ തമ്മിൽ യാത്ര പറഞ്ഞ
ശേഷം എലീയാ രഥത്തിൽ കയറി കൊടുങ്കാററിൽ


16

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/185&oldid=197116" എന്ന താളിൽനിന്ന് ശേഖരിച്ചത്