താൾ:GaXXXIV6-1.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 180 —

ടിച്ചപ്പോൾ തനിക്കു സൌഖ്യം ഉണ്ടാകുമോ എന്നു
ഫലിഷ്ടദേവനായ ബാൾസേബുബിനോടു ചോദി
പ്പാൻ എക്രോനിൽ ദൂതരെ അയച്ചു. എന്നാറെ
എലീയാ അവരെ എതിരേറ്റു: "ഇസ്രയേലിൽ ദൈ
വമില്ല എന്നു വെച്ചോ നിങ്ങൾ എക്രോനിൽ പോ
കുന്നതു? ഭേദം വരാതെ നീ മരിക്കും നിശ്ചയം എന്നു
രാജാവിനോടു യഹോവയുടെ അരുളപ്പാടാകുന്നു"
എന്നു പറഞ്ഞു.

ദൂതർ മടങ്ങി അഹസ്യായെ ചെന്നുകണ്ടു: "രോ
മക്കുപ്പായം ഉടുത്ത ഒരുത്തൻ ഞങ്ങളെ എതിരേറ്റു,
രാജാവു നിശ്ചയമായി മരിക്കും" എന്നു കല്പിച്ചു കേ
ട്ടപ്രകാരം ബോധിപ്പിച്ചു. അതിന്നു അഹസ്യാ:
"അയാൾ എലീയാ തന്നേ"എന്നു ചൊല്ലി അവ
നെ പിടിച്ചു കൊണ്ടു വരേണ്ടതിന്നു ൫൦ ഭടന്മാരെ
അയച്ചു. അവർ എലീയാ ഇരുന്നിരുന്ന മല കയറി
അവന്റെ അടുക്കേ എത്തിയപ്പോൾ തലവൻ: "ഹേ
ദേവപുരുഷ, രാജാവിന്റെ കല്പനപ്രകാരം നീ ഇ
റങ്ങി വാ" എന്നു പറഞ്ഞു. അപ്പോൾ എലീയാ:
"ഞാൻ ദേവപുരുഷനാകുന്നെങ്കിൽ സ്വൎഗ്ഗത്തിൽ
നിന്നു അഗ്നി വീണു നിന്നെയും നിന്റെ ൫൦ പടയാ
ളികളെയും സംഹരിച്ചുകളക" എന്നു കല്പിച്ചു; അ
പ്രകാരം ഉണ്ടായി. അതിന്റെ ശേഷം രാജാവു
മറെറാരുത്തനെ ൫൦ ആളുകളോടു കൂടെ അയച്ചു;
അവരും തീക്കൊണ്ടു നശിച്ചു. മൂന്നാമതും ഒരുവൻ
ചെന്നു എത്തി വണങ്ങി: "ദേവപുരുഷ, കരുണ
വിചാരിച്ചു ഞങ്ങളെ സംഹരിക്കാതിരിക്കേണമേ"
എന്നു അപേക്ഷിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/184&oldid=197115" എന്ന താളിൽനിന്ന് ശേഖരിച്ചത്