താൾ:GaXXXIV6-1.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 179 —

പാൎത്തു. "ഇവിടേ നിണക്കു എന്തു?" എന്നു ദൈവ
വാക്കു കേട്ടാറെ എലീയാ പറഞ്ഞു: "ഞാൻ യഹോ
വെക്കു വേണ്ടി ഉത്സാഹിച്ചു പൊരുതു, ഇസ്രയേൽ
നിന്റെ സഖ്യതയെ ഉപേക്ഷിച്ചു, ബലിപീഠങ്ങളെ
ഇടിച്ചു പ്രവാചകരെ വെട്ടിക്കൊന്നു, ഞാൻ ഏക
നായി ശേഷിച്ചു, എന്റെ ജീവനെയും അവർ ഒടു
ക്കുവാൻ നോക്കുന്നു." അപ്പോൾ യഹോവ പുറ
ത്തേക്കു വരുവാൻ വിളിച്ചു അവനെ കടന്നുപോയി.
ഒന്നാമതു പാറകളെ തകൎക്കുന്ന കൊടുങ്കാറ്റു കടന്നു
പോയി. എന്നാൽ കാറിൽ യഹോവ ഇല്ലാഞ്ഞു.
പിന്നേ ഭൂകമ്പം ഉണ്ടായി, അതിലും യഹോവ ഉണ്ടാ
യിരുന്നില്ല. അതിന്റെ ശേഷം അഗ്നി ജ്വലിച്ചു,
അഗ്നിയിലും യഹോവ ഉണ്ടായിരുന്നില്ല. അപ്പോൾ
മന്ദവായുവിന്റെ മൃദുസ്വരം കേട്ടു, എലീയാ മുഖം
മൂടി യഹോവ അവനോടു: "നീ വീണ്ടും പോയി
നിന്റെ ശേഷം പ്രവാചകനാവാൻ എലീശായെ
അഭിഷേകം ചെയ്ക, ഞാൻ ബാളിന്നു മുട്ടുകുത്താതെ
യുള്ള ൭,൦൦൦ പേരെ ഇസ്രയേല്യരിൽ ശേഷിപ്പിച്ചിരി
ക്കുന്നു" എന്നു ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.

അനന്തരം എലീയാ പോയി എലീശായെ അ
ഭിഷേകം ചെയ്തു തന്റെ പിന്തുടൎച്ചക്കാരനാക്കി. ആ
ഹാബ് രാജാവിന്റെ മേൽ വേഗം ദൈവത്തിന്റെ
ശിക്ഷ വന്നു, സുറിയാണിരാജാവിനോടു യുദ്ധം ചെ
യ്യുന്ന സമയത്തു അവൻ മുറിയേറ്റു മരിച്ചു.

5. അനന്തരം ആഹാബിന്റെ പുത്രനായ അ
ഹസ്യാ രാജാവായി തീൎന്നു; അവനും യഹോവെക്കു
അനിഷ്ടമായതു മാത്രം ചെയ്തു. അവന്നു ദീനം പി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/183&oldid=197114" എന്ന താളിൽനിന്ന് ശേഖരിച്ചത്