താൾ:GaXXXIV6-1.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 178 —

ണ്ടതിന്നു യഹോവേ, എന്നെ ചെവിക്കൊണ്ടു ഉത്തരം
കല്പിച്ചു, അവരുടെ ഹൃദയം നീ തിരിപ്പിക്കേണമേ"
എന്നു പ്രാൎത്ഥിച്ച ഉടനെ യഹോവയുടെ അഗ്നി
ഇറങ്ങി ബലിയെയും മറ്റും തിന്നു തോട്ടിലേ വെള്ള
ത്തെ വറ്റിച്ചുകളകയും ചെയ്തു. ജനമെല്ലാം മുഖം
കവിണ്ണു വീണു: "യഹോവ തന്നേ ദൈവം; യഹോവ
തന്നേ ദൈവം" എന്നു വിളിച്ചു വന്ദിച്ചപ്പോൾ
എലീയാ ബാളിന്റെ പൂജാരികളെ പിടിച്ചു കൊ
ല്ലിച്ചു. എല്ലാവരും തിരിച്ചു പോകയും ചെയ്തു.

പിന്നേ എലീയാ ആഹാബിനെ അയച്ച ശേഷം
ഖൎമ്മേലിന്റെ മുകളിൽ കയറി മഴയുണ്ടാവാൻ ഏഴു
വട്ടം പ്രാൎത്ഥിച്ചു ബാല്യക്കാരനെ ഏഴുകുറിയും പടി
ഞ്ഞാറോട്ടു പോയി നോക്കിവരുവാൻ അയച്ചു. അ
വൻ ഏഴാമതു നോക്കിയപ്പോൾ കടലിൽനിന്നു ഒരു
ചെറിയമേഘം കരേറുന്നതു കണ്ടപ്രകാരം അറിയിച്ചു.
പിന്നേ ആകാശം കറുത്തു വന്മഴ പെയ്കയും ചെയ്തു.

4. ഇങ്ങനേ ഉണ്ടായതെല്ലാം രാജ്ഞികേട്ടപ്പോൾ
അവൾ പ്രവാചകനെ കൊല്ലുവാൻ ശ്രമിച്ചു. അവ
നോ യഹൂദയിൽനിന്നു വാങ്ങി ബെൎശബായോളം
ചെന്നു മരുഭൂമിയിൽ മടുത്തുകിടന്നു: "മതി, മതി, യ
ഹോവേ, എൻ ആത്മാവെ എടുത്തുകൊൾ്ക! പിതാ
ക്കന്മാരെക്കാൾ ഞാൻ നല്ലവനല്ലല്ലോ" എന്നു പ്രാ
ൎത്ഥിച്ചുറങ്ങി. അന്നു ഒരു ദൈവദൂതൻ അവനെ
ഉണൎത്തി ഭക്ഷിപ്പാനും കുടിപ്പാനും കൊടുത്തു. എലീ
യാവും ആഹാരത്തിന്റെ ശക്തിയാൽ ൪൦ രാപ്പകൽ
നടന്നു ദൈവപൎവ്വതം ആകുന്ന ഹോറേബിൽ എ
ത്തി, അവിടേ ഒരു ഗുഹയെ കണ്ടു പ്രവേശിച്ചു രാത്രി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/182&oldid=197113" എന്ന താളിൽനിന്ന് ശേഖരിച്ചത്