താൾ:GaXXXIV6-1.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 177 —

"യഹോവയുടെ പ്രവാചകന്മാരിൽ ഞാൻ മാത്രമേ
ശേഷിപ്പുള്ളൂ; ബാളിന്നുള്ളവർ ൪൫൦ പേരുണ്ടല്ലോ;
ഒരു കാളയെ അവരും ഒരു കാളയെ ഞാനും ബലികഴി
ക്കട്ടേ! ആരും തീ കൊളുത്തരുതു; അവർ തങ്ങളുടെ
ദേവനാമത്തെ വിളിക്കട്ടേ, ഞാനോ യഹോവനാ
മത്തെ വിളിക്കും; തീക്കൊണ്ടു ഉത്തരം കല്പിക്കുന്ന
വൻ അത്രേ ദൈവമാകേണ്ടു" എന്നു പറഞ്ഞതു
എല്ലാവൎക്കും സമ്മതമായി.

പൂജാരികൾ ഒരു കാളയെ കൊന്നു ഒരുക്കി തറ
മേൽ വെച്ചു ഉദയം മുതൽ ഉച്ചയോളം: "ബാളേ
കേൾ്ക്കേണമേ" എന്നു വിളിച്ചു വലം വെച്ചിട്ടും
ഉത്തരം ഒന്നും വരാഞ്ഞപ്പോൾ എലീയാ അവരെ
പരിഹസിച്ചു: "ബാൾ ധ്യാനിക്കുന്നുവോ? പ്രയാണ
മായോ? ഉറങ്ങുന്നുവോ? എന്തോ? തിണ്ണം വിളി
പ്പിൻ! എന്നു പറഞ്ഞതു കേട്ടു അവർ നിലവിളിച്ചു
തങ്ങളെ കുത്തി മുറിച്ചുംകൊണ്ടു സന്ധ്യയോളം വിളി
ച്ചിട്ടും ഉത്തരം ഉണ്ടായതും ഇല്ല.

പിന്നെ എലീയാ ജനങ്ങളെ അടുക്കേ വിളിച്ചു
ഇടിഞ്ഞു പോയ യഹോവയുടെ തറയെ നന്നാക്കി
ചുറ്റും കുഴിച്ചു വിറകു അടുക്കി കാളയെ കണ്ടമാക്കി
തറമേൽ വെച്ചു. കുഴി നിറവോളം ബലിയുടെ മേൽ
വെള്ളം ഒഴിപ്പിച്ച ശേഷം എലീയാ: "അബ്രഹാം
ഇസ്സാൿ യാക്കോബ് എന്നവരുടെ ദൈവമായ യഹോ
വയേ, ഇസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ
ഭൃത്യൻ എന്നും ഇതൊക്കയും നിന്റെ വചനപ്ര
കാരം ചെയ്തു എന്നും ഇന്നു അറിയുമാറാകട്ടെ! ഈ
ജനം യഹോവ തന്നേ ദൈവം എന്നു ബോധിക്കേ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/181&oldid=197112" എന്ന താളിൽനിന്ന് ശേഖരിച്ചത്