താൾ:GaXXXIV6-1.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 175 —

കൊണ്ടു വന്ന തീൻപണ്ടങ്ങൾ ഭക്ഷിക്കയും തോട്ടിലെ
വെള്ളം കുടിക്കയും ചെയ്തു.

തോടു വറ്റിപ്പോയപ്പോൾ യഹോവ: "നീ സര
പ്തയിലേക്കു പോക, ഞാൻ അവിടെ ഒരു വിധവ
യോടു നിന്നെ രക്ഷിപ്പാൻ, കല്പിച്ചിരിക്കുന്നു" എന്നു
പറഞ്ഞതു എലീയാ കേട്ടു അനുസരിച്ചു. അവൻ
ആ നഗരത്തിന്നു പുറത്തു എത്തിയപ്പോൾ വിറകു
പെറുക്കുന്ന ഒരു വിധവയെ കണ്ടു, വെള്ളവും അ
പ്പവും ചോദിച്ചു.അവൾ: "ഒരു പിടി മാവും അല്പം
എണ്ണയും അല്ലാതെ ഒന്നും ശേഷിപ്പില്ല; ഈ വിറകു
കൊണ്ടു പോയി അപ്പം ചുട്ടു ഞാനും പുത്രനും അതു
ഭക്ഷിച്ചു, മരണം കാത്തിരിക്കുകയല്ലാതെ ഞങ്ങൾക്കു
വേറെ ഗതിയില്ല" എന്നു പറഞ്ഞു.

അപ്പോൾ എലീയാ: "ഭയപ്പെടേണ്ടാ, നീ ചെ
ന്നു അതിനെ ഒരുക്കുക; എനിക്കു മുമ്പേ കുറേ കൊ
ണ്ടു വാ, പിന്നേ നീയും മകനും ഭക്ഷിക്ക; മഴപെയ്യു
ന്ന ദിവസത്തോളം മാവും എണ്ണയും ഒടുങ്ങുകയില്ല,
എന്നു ഇസ്രയേലിന്റെ ദൈവം കല്പിച്ചിരിക്കുന്നു"
എന്നു പറഞ്ഞു.

അവൾ അനുസരിച്ചുചെന്നു. ഒരുക്കി കൊണ്ടു
വന്നു കൊടുത്തതു എലീയാ വാങ്ങി ഭക്ഷിച്ചു ഒരു
വൎഷത്തോളം അവളുടെ വീട്ടിൽ പാൎത്തു. ആ ദൈ
വവചനപ്രകാരം അവർ മൂന്നുപേരും മുട്ടു കൂടാതെ
കഴിഞ്ഞു.

അതിന്റെ ശേഷം വിധവയുടെ മകൻ വ്യാധി
പിടിച്ചു മരിച്ചു. അപ്പോൾ അവൾ എലീയാവി
നോടു പറഞ്ഞു: "അല്ലയോ ദൈവപുരുഷ, നീ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/179&oldid=197110" എന്ന താളിൽനിന്ന് ശേഖരിച്ചത്