താൾ:GaXXXIV6-1.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 176 —

ഇങ്ങു വന്നതിനാൽ എന്റെ പാപത്തെ ദൈവം
ഓൎത്തു എന്നെ ശിക്ഷിപ്പാൻ സംഗതിവരുത്തിയതെ
ന്തിന്നു?"അപ്പോൾ എലീയാ ബാലനെ എടുത്തു
തന്റെ കിടക്കയിന്മേൽ കിടത്തി പ്രാൎത്ഥിച്ചു. മൂന്നു
പ്രാവശ്യം അവന്മേൽ കവിണ്ണു വീണു യാചിച്ച
പ്പോൾ ദൈവം കേട്ടു അവനെ ജീവിപ്പിച്ചു. അ
പ്പോൾ അമ്മ : "നീ ദൈവപുരുഷൻ എന്നും നിന്റെ
വചനം സത്യം എന്നും ഞാൻ ഇപ്പോൾ അറിയുന്നു"
എന്നു എലീയാവിനോടു പറഞ്ഞു.

8. പിന്നേ മഴ ഒട്ടും ഉണ്ടാകാത്ത മൂവാണ്ടു കഴി
ഞ്ഞശേഷം യഹോവ: "ഞാൻ മഴ പെയ്യിപ്പാൻ
നിശ്ചയിച്ചിരിക്കുന്നു, അതുകൊണ്ടു നീ ആഹാബി
നെ കാണാൻ ചെല്ലുക" എന്നു കല്പിച്ചു. എലീയാ
ആഹാബിനെ കണ്ടപ്പോൾ ആഹാബ് :"ഇസ്രയേ
ല്യരെ വലെക്കുന്ന ആൾ നീ അല്ലയോ" എന്നു ചോ
ദിച്ചതിന്നു: "ഞാനല്ല, നീയും നിന്റെ പിതാവിന്റെ
കുഡുംബവും യഹോവയുടെ ധൎമ്മത്തെ വെടിഞ്ഞു
ബാളിനെ ആശ്രയിച്ചു നടക്കുന്നതു കൊണ്ടത്രേ"
എന്നുത്തരം പറഞ്ഞു.

എന്നാറെ രാജാവു പ്രവാചകന്റെ വാക്കിൻ
പ്രകാരം ബാളിന്റെ പൂജാരികളെയും എല്ലാ ഇസ്ര
യേല്യരെയും ഖൎമ്മേൽമലമേൽ കൂട്ടിവരുത്തി പിന്നേ
എലീയാ അവരോടു: "നിങ്ങൾ രണ്ടുപക്ഷമായിരി
ക്കന്നതു എത്രോളം? യഹോവ ദൈവമാകുന്നുവെ
ങ്കിൽ അവനെ സേവിപ്പിൻ; ബാൾ ആകുന്നെങ്കി
ലോ ബാളിനെ അനുസരിപ്പിൻ" എന്നു പറഞ്ഞ
തിന്നു അവർ മിണ്ടാതെ ഇരുന്നു; പിന്നെ അവൻ:

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/180&oldid=197111" എന്ന താളിൽനിന്ന് ശേഖരിച്ചത്