താൾ:GaXXXIV6-1.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 174 —

അന്നു രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവ
നായ ഒബദ്യാ മാത്രം യഹോവയെ ഭയപ്പെട്ടു, രാ
ജ്ഞിയുടെ ക്രൂരപ്രവൃത്തിയെ കണ്ടു ദുഃഖിച്ചു ൧൦൦
പ്രവാചകന്മാരെ ഗുഹകളിൽ ഒളിപ്പിച്ചു, അവൎക്കു
രഹസ്യമായി അപ്പവും വെള്ളവും കൊടുത്തു സംര
ക്ഷിച്ചു പോന്നു.

2. ആ കാലത്തു പ്രവാചകനായ ഏലീയാ
ആഹാബ് രാജാവിനെ ചെന്നു കണ്ടു: "ഞാൻ സേ
വിക്കുന്ന യഹോവയാണ ഞാൻ പറഞ്ഞാലല്ലാതെ
ഈ സംവത്സരങ്ങളിൽ മഴയും മഞ്ഞും ഉണ്ടാക
യില്ല" എന്നു പറഞ്ഞു. അപ്രകാരം സംഭവിച്ചു
നാട്ടിൽ ക്ഷാമം ഉണ്ടായപ്പോൾ ക്രീത്ത് എന്ന തോ
ട്ടിന്റെ താഴ്വരയിൽ എലീയാ ഒളിച്ചു കാക്കകൾ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/178&oldid=197109" എന്ന താളിൽനിന്ന് ശേഖരിച്ചത്