താൾ:GaXXXIV6-1.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 165 —

ശ്രേഷ്ഠന്മാരെയും വരുത്തി അവരുടെ മുമ്പാകെ ത
ന്റെ പുത്രനായ ശലോമോനോടു താൻ പണിയി
പ്പാൻ ഭാവിച്ച ദൈവാലയത്തെ താമസം കൂടാതെ
കെട്ടി തീൎക്കേണം എന്നു കല്പിച്ചു. പിന്നേ താൻ
വരെച്ച മാതിരിയെയും കാട്ടി, പണിക്കു അറ്റമില്ലാ
തോളം സ്വരൂപിച്ചു വെച്ച വെള്ളി പൊൻ ചെമ്പു
ഇരുമ്പു മുതലായ ലോഹങ്ങൾ, തീൎപ്പിച്ച പൊൻ
വെള്ളി പാത്രങ്ങൾ, മുറിച്ചു ഈൎന്ന മരങ്ങൾ ചെ
ത്തിച്ച കല്ലുകൾ എന്നീവകയെല്ലാം ഏല്പിച്ചു കൊ
ടുത്തു. അതിന്റെ ശേഷം: "യഹോവയെ സൎവ്വാ
തന്മനാ സേവിക്കേണം" എന്നു പുത്രനോടു വളരേ
അപേക്ഷിച്ചു വാഴ്ചയുടെ ൪൦-ാം ആണ്ടിൽ സന്തോ
ഷത്തോടെ മരിക്കയും ചെയ്തു.

വേദോക്തം.

ദ്രോഹം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ധന്യൻ. യ
ഹോവ അകൃത്യം എണ്ണാതെ വിട്ടും, ആത്മാവിൽ വ്യാപ്തി ഇല്ലാതെ
യും ഇരിക്കുന്ന മനുഷ്യൻ ധന്യൻ. സങ്കീ. ൩൨, ൧. ൨.

൪൨. ശലോമോൻ രാജാവു.
(൧. രാജാ. ൩ — ൧൧. ൧. നാളാ. ൨൩ .)

1.ശലോമോൻ രാജാവായി തീൎന്നശേഷം അവൻ
യഹോവയെ പൂൎണ്ണമനസ്സോടെ സ്നേഹിച്ചു പിതാ
വിന്റെ ഉപദേശം ഓൎത്തു അവന്റെ വഴിയിൽ നട
ന്നുപോന്നു.

ഗിബെയോൻ എന്ന സ്ഥലത്തു ഹോമബലി
കഴിച്ചു പ്രാൎത്ഥിച്ചശേഷം രാത്രിയിൽ യഹോവ രാജാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/169&oldid=197100" എന്ന താളിൽനിന്ന് ശേഖരിച്ചത്