താൾ:GaXXXIV6-1.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 166 —

വിന്നു ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി: "നിണ
ക്കിഷ്ടമായതിനെ ചോദിക്ക" എന്നു കല്പിച്ചു. അ
പ്പോൾ ശലോമോൻ: "നിന്റെ എണ്ണമില്ലാത്ത ജന
ത്തെ നടത്തുവാനായി ഞാൻ വഴി ഒട്ടും അറിയാത്ത
ബാലനാകുന്നു. അതുകൊണ്ടു ഗുണദോഷങ്ങളെ
തിരിച്ചു നേരും ന്യായവും നിന്റെ വംശത്തിൽ നട
ത്തേണ്ടതിന്നു കേട്ടനുസരിക്കുന്ന ഹൃദയം എനിക്കു
നല്കേണമേ" എന്നിപ്രകാരം അപേക്ഷിച്ചു.

യഹോവ ഇതിങ്കൽ പ്രസാദിച്ചു: "ദീൎഘായുസ്സു
സമ്പത്തു ശത്രുജയം എന്നീവകയല്ല, അനുസരിക്കുന്ന
ഹൃദയത്തെ ചോദിച്ചതുകൊണ്ടു ഇതാ, നിന്റെ അ
പേക്ഷപോലെ ആൎക്കും ഇല്ലാത്ത ജ്ഞാനവും തിരി
ച്ചറിവുമുള്ള ഹൃദയത്തെ ഞാൻ നിണക്കു തന്നു;
നീ അപേക്ഷിക്കാത്ത ഐശ്വൎയ്യവും തേജസ്സും കൂടെ
നിന്റെ കാലത്തുള്ള മറെറല്ലാ രാജാക്കന്മാരേക്കാളും
അധികമായി നിണക്കു തന്നിരിക്കുന്നു" എന്നു കല്പി
ച്ചു. അപ്രകാരം തന്നേ അവന്നു കിട്ടുകയും ചെയ്തു.

2.അതിന്റെ ശേഷം ശലോമോൻ പിതാവി
ന്റെ കല്പന ഓൎത്തിട്ടു തൂറിലേ രാജാവായ ഹീരാമി
നോടു കരാർ ചെയ്തു അവനോടു: "ഞാൻ എന്റെ
ദൈവമാകുന്ന യഹോവയുടെ നാമത്തിന്നു ഒരു ഭവ
നത്തെ കെട്ടുവാൻ ഭാവിക്കുന്നു, അതുകൊണ്ടു നിന്റെ
പണിക്കാർ എന്റെ പണിക്കാരോടു കൂടെ ലബനോ
നിൽ ദേവദാരു മുതലായ മരങ്ങളെ വെട്ടി കൊണ്ടു
വരുവാൻ കല്പിക്കേണം" എന്നു അറിയിച്ചു അതിന്നു
ഹീറാംരാജാവു: "ഞാൻ നിന്റെ ഇഷ്ടപ്രകാരം ചെ
യ്യാം" എന്നുത്തരം പറഞ്ഞയച്ചു. ഇവ്വണ്ണം ഈ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/170&oldid=197101" എന്ന താളിൽനിന്ന് ശേഖരിച്ചത്