താൾ:GaXXXIV6-1.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 164 —

നോടു കാളകളെയും കളത്തെയും വിലെക്കു വാങ്ങി
യഹോവെക്കു ബലിപീഠത്തെ പണിയിച്ചു, ബലിക
ഴിച്ചു പ്രാൎത്ഥിച്ച ഉടനേ ബാധ നീങ്ങിപ്പോയി.

3. അനന്തരം ദാവീദ് മോശെയുടെ ധൎമ്മപ്രകാരം
ലേവ്യരിൽനിന്നു ൬,൦൦൦ പേരെ വരിച്ചു ന്യായാധി
പതികളാക്കി. ശേഷം ലേവ്യരെ ൨൪ വകയായി
ദൈവാലയത്തിലെ സേവെക്കായി നിയമിച്ചു. പി
ന്നെ ൪,൦൦൦ പേരെ വരിച്ചു അവരെയും ൨൪ പ
ങ്കായി ദൈവാലയത്തിലെ വാദ്യഘോഷപ്പണിക്കാക്കി
വെച്ചു. ഇവൎക്കു മൂപ്പന്മാർ ആസാഫ് യദുത്തൂൻ
ഹേമാൻ എന്നവരായിരുന്നു.

4. മരണം അടുത്തിരിക്കുന്നു എന്നു ദാവീദ് രാ
ജാവു കണ്ടപ്പോൾ രാജ്യത്തിലെ പ്രധാനികളെയും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/168&oldid=197099" എന്ന താളിൽനിന്ന് ശേഖരിച്ചത്