താൾ:GaXXXIV6-1.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 155 —

വാൻ നിയോഗിച്ചു; താൻ സ്വസ്ഥമായി യെരുശ
ലേമ്പട്ടണത്തിൽ പാൎത്തു. അക്കാലത്തു അവൻ
ഒരിക്കൽ ഗൃഹത്തിന്റെ മാളികമേൽ നടക്കുമ്പോൾ
സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു മോഹിച്ചു അവളു
മായി ദോഷം ചെയ്തു. അവൾ സൈന്യത്തോടു
കൂടെ റബ്ബാപട്ടണത്തെ വളയുന്ന ഉറിയാ എന്ന പ
രാക്രമമുള്ള നായകന്റെ ഭാൎയ്യയായിരുന്നു. അവളു
ടെ പേർ ബത്ത്ലേബാ എന്നു തന്നേ.

പിന്നേ ദാവീദ് യോവാബിന്നു കത്തെഴുതി,"ഉറി
യാ പടയിൽ പട്ടുപോകേണ്ടതിന്നു സംഗതി വരു
ത്തേണം" എന്നു കല്പിച്ചു; ഉറിയായുടെ കയ്യിൽ
തന്നേ ആ എഴുത്തു കൊടുത്തയച്ചു.

യോവാബു അപ്രകാരം ചെയ്തു, ഉറിയായെ നഗ
രത്തിലെ ശൂരന്മാരുടെ നേരെ നിറുത്തി. ഉണ്ടായ
യുദ്ധത്തിൽ ചില യഹൂദന്മാരും ഉറിയായും മരിച്ചു;
ധൂൎത്തതനായ സേനാപതി അതു ദാവീദിനോടു അറി
യിച്ചപ്പോൾ രാജാവു നാണിക്കാതെ വിധവയെ ഭാ
ൎയ്യയാക്കി, അവളിൽനിന്നു ഒരു പുത്രൻ ജനിക്കയും
ചെയ്തു.

2. അതിന്റെ ശേഷം നാഥാൻ പ്രവാചകൻ
ദൈവനിയോഗത്താൽ രാജാവിന്റെ അടുക്കൽ ചെ
ന്നു ഈ ഉപമ പറഞ്ഞു; "ഒരു പട്ടണത്തിൽ രണ്ടു
മനുഷ്യർ ഉണ്ടായിരുന്നു; അതിൽ ഒരുവൻ ധനവാൻ,
മറ്റവൻ ദരിദ്രൻ. ദരിദ്രന്നു ഒരു കുഞ്ഞാടുണ്ടായിരു
ന്നു, അവൻ അതിനെ വളരെ സ്നേഹത്തോടെ വള
ൎത്തി. അതിനെ തന്റെ കുട്ടിയെപ്പോലെ തന്നോടു
കൂടെ ഭക്ഷിപ്പാനും കുടിപ്പാനും സമ്മതിക്കയും തന്റെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/159&oldid=197090" എന്ന താളിൽനിന്ന് ശേഖരിച്ചത്