താൾ:GaXXXIV6-1.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 156 —

മടിയിൽ അതിന്റെ ഉറക്കുകയും ചെയ്തു. ഒരു ദിവ
സം ധനവാന്റെ വീട്ടിൽ ഒരു വഴിപോക്കൻ വന്ന
പ്പോൾ തന്റെ ഏറിയ ആടുമാടുകളിൽനിന്നു ഒന്നി
നെ എടുക്കാതെ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടി
ച്ചു അറുത്തു പാകം ചെയ്തു.

അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യ
ന്റെ മേൽ അത്യന്തം ജ്വലിച്ചു. പ്രവാചകനോടു:
"യഹോവയാണ ഇതു ചെയ്തവൻ മരണയോഗ്യൻ,"
എന്നു കല്പിച്ചു.

അതിന്നു നാഥാൻ : ആ മനുഷ്യൻ നീ തന്നേ.
ഇസ്രയേലിന്റെ ദൈവമായ യഹോവ നിന്നോടു ഇ
പ്രകാരം പറയുന്നു: ഞാൻ നിന്നെ അഭിഷേകം ചെ
യ്തു രാജാവാക്കി ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചു
വല്ലോ; നീ യഹോവയുടെ കല്പനയെ നിരസിച്ചു
ഈ മഹാദോഷത്തെ ചെയ്തതു എന്തിനു? ഉറിയായെ
നീ അമ്മോന്യവാൾകൊണ്ടു കൊല്ലിച്ചു, ഭാൎയ്യയെ
എടുത്തിരിക്കുന്നു; ആകയാൽ ഞാൻ നിന്റെ സ്വന്ത
ഭവനത്തിൽനിന്നു നിന്റെ മേൽ ദോഷം വരുത്തും."

എന്നിപ്രകാരം കേട്ടപ്പോൾ ദാവീദ് ദുഃഖിച്ചു
തന്റെ ദോഷത്തെ സമ്മതിച്ചു: "ഞാൻ യഹോവെ
ക്കു വിരോധമായി മഹാപാപം ചെയ്തിരിക്കുന്നു" എ
ന്നു പറഞ്ഞു. അപ്പോൾ നാഥാൻ: "യഹോവ ഈ
പാപത്തെ ക്ഷമിച്ചു; നീ മരിക്കയില്ല എങ്കിലും ശത്രു
ക്കൾ യഹോവയെ ദുഷിപ്പാനായി സംഗതി വരുത്തി
യതുകൊണ്ടു ആ സ്ത്രീയിൽനിന്നു ജനിച്ചിട്ടുള്ള നി
ന്റെ പൈതൽ മരിക്കും" എന്നു പറഞ്ഞു പോക
യും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/160&oldid=197091" എന്ന താളിൽനിന്ന് ശേഖരിച്ചത്