താൾ:GaXXXIV6-1.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 154 —

ന്നാൽ; നീ എനിക്കു ഒരു ആലയം പണിയിക്കരുതു;
നീ യുദ്ധവീരനായി രക്തം ചിന്നിച്ചുവല്ലോ! നീ വയ
സ്സു തികഞ്ഞു പിതാക്കന്മാരോടു കൂടെ കിടക്കുമ്പോൾ
ഞാൻ നിന്റെ സന്തതിയെ ഉയൎത്തി വാഴിക്കും;
അവൻ എന്റെ നാമത്തിന്നു ഒരു ഭവനം പണിയി
ക്കും, ഞാൻ അവന്റെ സിംഹാസനത്തെ എന്നേ
ക്കും സ്ഥാപിക്കും; ഞാൻ അവന്നു അച്ഛനും അവൻ
എനിക്കു പുത്രനും ആകും; നിന്റെ ഗൃഹവും രാജ്യ
വും സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും"
എന്നു തന്നേ.

ദാവീദ് ഇതു കേട്ടപ്പോൾ:"യഹോവയായ കൎത്താ
വേ, നീ എന്നെ ഇത്രോടം വരുത്തിയതു വിചാരി
ച്ചാൽ ഞാൻ ആർ? എന്റെ ഗൃഹവും എമ്മാത്രം?
ഇതുവും പോരാഞ്ഞിട്ടു നീ അടിയന്റെ ഭവനത്തി
ന്നു ദീൎഘകാലത്തെ പറ്റി വാഗ്ദത്തവും ചെയ്തിരിക്കു
ന്നു" എന്നും മറ്റും പറകയും ചെയ്തു.

വേദോക്തം.

ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനയെ കാത്തുകൊൾക,
ഇതു എല്ലാ മനുഷ്യന്നും വേണ്ടതല്ലോ. സഭാപ്ര. ൧൨, ൧൩.

൩൯. ദാവീദിന്റെ വീഴ്ചയും അനുതാപവും.

(൨. ശമു. ൧൧. ൧൨. സങ്കീ. ൫൧. ൧൦൩. ൩൨.)

1. ഇസ്രയേല്യൎക്കു അമ്മോന്യരോടു യുദ്ധം ഉണ്ടാ
യിരുന്ന സമയത്തു ദാവീദ് രാജാവു യോവാബ് എ
എന്ന സേനാപതിയെ റബ്ബാ എന്ന പട്ടണത്തെ വള

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/158&oldid=197089" എന്ന താളിൽനിന്ന് ശേഖരിച്ചത്