താൾ:GaXXXIV6-1.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 148 —

പതുക്കേ ചെന്നു രാജവസ്ത്രത്തിന്റെ കോന്തല മുറി
ച്ചെടുത്തു തന്റെ പുരുഷന്മാരോടു: "ഇവൻ യഹോ
വയുടെ അഭിഷിക്തൻ; അവനെ തൊടേണ്ടതിന്നു
യഹോവ ഒരുനാളും എന്നെ സമ്മതിക്കരുതേ" എന്നു
പറഞ്ഞു. പിന്നെ ശൌൽ അവിടെനിന്നു പോയി,
ദാവീദും പിന്നാലെ പുറപ്പെട്ടു: "എന്റെ യജമാന
നായ രാജാവേ, ഇന്നു യഹോവ ഗുഹയിൽവെച്ചു
നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എങ്കിലും
യഹോവാഭിഷിക്തനെ ഞാൻ തൊടുകയില്ല എന്നു
വെച്ചു നിന്നെ വിട്ടു. ഇതാ പിതാവേ, നിന്റെ വസ്ത്ര
ത്തിന്റെ തൊങ്ങൽ എന്റെ കയ്യിൽ ഉണ്ടു" എ
ന്നും മറ്റും വിളിച്ചു പറഞ്ഞു. ശൌൽ അതു കേട്ട
പ്പോൾ കരഞ്ഞു! "ഞാൻ ചെയ്ത ദോഷത്തിന്നു പ്രതി
യായി നന്മ ചെയ്തതിനാൽ നീ എന്നേക്കാൾ നീതി
ഏറിയവൻ" എന്നു പറഞ്ഞു നാണിച്ചു മടങ്ങി
പ്പോകയും ചെയ്തു.

അല്പകാലം കഴിഞ്ഞശേഷം ശൌലിന്റെ വൈ
രം മുഴുത്തു, അവൻ പിന്നേയും പട്ടാളത്തോടു കൂടെ
പുറപ്പെട്ടു. ദാവീദ് ഒളിച്ചിരുന്ന ദിക്കിൽ എത്തി രാ
ത്രിക്കു കൂടാരം അടിച്ചു തേരുകളെ നിറുത്തി അണി
ഇട്ടു അതിന്നടുവിൽ കിടന്നുറങ്ങി. എല്ലാവരും ഉറ
ങ്ങുമ്പോൾ ദാവീദും അബിശായിയും പാളയത്തിൽ
ശൌലും പടനായകന്മാരും അബ്നേരും കിടന്നുറങ്ങു
ന്ന സ്ഥലത്തു ചെന്നു രാജാവിന്റെ കന്തവും മുരുട
യും തലെക്കൽ നിന്നെടുത്തു നേരെയുള്ള മലമേൽ
കയറിനിന്നു. പിന്നെ ദാവീദ്: "ഹേ അബ്നേരേ,
കേൾക്കുന്നില്ലയോ?" എന്നു വിളിച്ചാറെ അബ്നേർ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/152&oldid=197083" എന്ന താളിൽനിന്ന് ശേഖരിച്ചത്