താൾ:GaXXXIV6-1.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 149 —

ഉണൎന്നു: "രാജസന്നിധിയിങ്കൽ ഇപ്രകാരം വിളിക്കു
ന്ന നീ ആർ?" എന്നു ചോദിച്ചതിന്നു ദാവീദ് പറ
ഞ്ഞു : "നീ പുരുഷനല്ലയോ? ഇസ്രയേലിൽ നിണ
ക്കു സമനാർ? നീ യജമാനനെ കാത്തുകൊള്ളാഞ്ഞ
തെന്തു? രാജാവിനെ മുടിപ്പാൻ ഒരുത്തൻ അകത്തു
വന്നിരുന്നു; രാജകുന്തവും ജലപാത്രവും എവിടേ എ
ന്നു നോക്കുക!" എന്നു പറഞ്ഞു. പിന്നെ ശൌൽ:
"ഹേ പുത്രാ, ഇതു നിന്റെ ശബ്ദം അല്ലയോ?" എ
ന്നു ചോദിച്ചപ്പോൾ ദാവീദ്: "അതേ, രാജാവേ;
നീ എന്നെ തേടിനടക്കുന്നതു എന്തിന്നു? ഞാൻ എ
ന്തു ചെയ്തു? എങ്കിൽ എന്തു ദോഷം കണ്ടിരിക്കുന്നു?
ഒരു കാട്ടുകോഴിയെ പോലേ എന്നെ അന്വേഷിപ്പാൻ
രാജാവു സൈന്യത്തോടു കൂടെ പുറപ്പെട്ടു വന്നില്ല
യോ?" എന്നും മറ്റും പറഞ്ഞു. അപ്പോൾ ശൌൽ:
"ഞാൻ മഹാപാപം ചെയ്തിരിക്കുന്നു. പുത്രാ, നീ
മടങ്ങിവാ: ഞാൻ ഇനിമേൽ നിണക്കു ദോഷം ചെ
യ്കയില്ല എന്നു പറഞ്ഞു. എന്നാൽ ദാവീദ് അവ
ന്റെ വൈരഭാവം അറിഞ്ഞതുകൊണ്ടു താൻ ചെ
ല്ലാതെ: "ബാല്യക്കാരിൽ ഒരുത്തൻ വന്നു രാജാവി
ന്റെ കുന്തവും ജലപാത്രവും വാങ്ങികൊണ്ടു പോ
കട്ടെ" എന്നു പറഞ്ഞു. ദാവീദ് പോകുന്ന സമയ
ത്തു ശൌൽ: "അല്ലയോ പുത്രാ നിണക്കു അനുഗ്ര
ഹം വരട്ടേ! കാൎയ്യസിദ്ധിയും ജയശക്തിയും നിണക്കു
ലഭിക്കും" എന്നു പറഞ്ഞു. അവർ ഇരുവരും പിരി
ഞ്ഞു പോകയും ചെയ്തു. അതിൽ പിന്നെ ദാവീദിന്നു
രാജാവിനോടു സംസാരിപ്പാൻ ഇടവന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/153&oldid=197084" എന്ന താളിൽനിന്ന് ശേഖരിച്ചത്