താൾ:GaXXXIV6-1.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 147 —

ലും ദാവീദ് ശൌൽരാജാവിന്നു വിശ്വസ്തത കാട്ടി;
ശൌൽ ദൈവാഭിഷിക്തൻ ആകുന്നു എന്നതിനെ
ഒരിക്കലും മറന്നതുമില്ല.

2. പിന്നേ ദാവീദ് തന്റെ ആളുകളോടു കൂടെ
എൻഗദികാട്ടിൽ വാങ്ങിപ്പാൎത്തു ആയതു ശൌൽ
കേട്ടു, ൩,൦൦൦ പടജ്ജനങ്ങളെ ചേൎത്തുകൊണ്ടു പുറ
പ്പെട്ടു അവനെ അന്വേഷിക്കുമ്പോൾ വഴിയിരികെ
ഒരു ഗുഹയെ കണ്ടു കാല്മടക്കത്തിന്നായി അതിൽ
കടന്നു; ദാവീദും കൂടെയുള്ളവരും ആ ഗുഹയിൽ ഒളി
ച്ചിരിക്കുന്നു എന്നു ശൌൽ അറിഞ്ഞിരുന്നില്ല. അ
പ്പോൾ ദാവീദിന്റെ ജനങ്ങൾ: "യഹോവ നിന്റെ
ശത്രുവിനെ ഇന്നു നിന്റെ കയ്യിൽ ഏല്പിച്ചിരി
ക്കുന്നു" എന്നു പറഞ്ഞപ്പോൾ ദാവീദ് എഴുന്നീറ്റു


13*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/151&oldid=197082" എന്ന താളിൽനിന്ന് ശേഖരിച്ചത്