താൾ:GaXXXIV6-1.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

യഹോവയുടെ നാമത്തിൽ നിന്നെ കൊള്ളേ
വരുന്നു" എന്നു ഉത്തരം പറഞ്ഞു.

പിന്നേ ഫലിഷ്ടൻ എഴുനീറ്റു ദാവീദിനോടു എ
തിൎപ്പാൻ അടുത്തപ്പോൾ ദാവീദ് അവന്റെ നേരെ
പാഞ്ഞു സഞ്ചിയിൽനിന്നു ഒരു കല്ലു എടുത്തു കവി
ണയിൽ വെച്ചു ശത്രുവിന്റെ നെറ്റിമേൽ എറിഞ്ഞു,
അവൻ ഉടനേ ഭൂമിയിൽ കവിണ്ണു വീണു; ദാവീദ്
ബദ്ധപ്പെട്ടു ഓടിച്ചെന്നു ആ ഫലിഷ്ടന്റെ വാൾ
തന്നേ ഊരി അവന്റെ തല വെട്ടിക്കളഞ്ഞു. അതു
ഫലിഷ്ട്യർ കണ്ടപ്പോൾ വിറെച്ചു മണ്ടിപ്പോയി, ഇസ്ര
യേല്യരും ധൈൎയ്യപ്പെട്ടു ശത്രുപട്ടണങ്ങളിൽ എത്തു
വോളം പിന്തുടൎന്നു വലിയ ഒരു കൂട്ടത്തെ വധിച്ചു.

ആ അവസരത്തിൽ രാജപുത്രനായ യോനഥാൻ
ദാവീദിനെ കണ്ടു സ്വന്തപ്രാണനെ പോലെ സ്നേ
ഹിച്ചു, അവർ ഇരുവരും ആത്മസ്നേഹിതന്മാരായ്തീ
ൎന്നു. യോനഥാൻ സഖ്യതയുടെ ലക്ഷണമായി ദാവീ
ദിന്നു തന്റെ മേൽകുപ്പായം വാൾ വില്ലു അരക്കച്ച
എന്നിവ കൊടുത്തു, രാജാവും ദാവീദിനെ മാനിച്ചു
തന്നോടു കൂടെ പാൎപ്പിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/147&oldid=197078" എന്ന താളിൽനിന്ന് ശേഖരിച്ചത്