താൾ:GaXXXIV6-1.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 142 —

അനന്തരം ശൌൽ അവനെ ആയുധവൎഗ്ഗവും
പടച്ചട്ടയും ധരിപ്പിച്ചു; അതോടുകൂടെ നടപ്പാൻ ശീ
ലമില്ലായ്കകൊണ്ടു ദാവീദ് അവറ്റെ ഊരിവെച്ചു.
പിന്നേ തന്റെ വടിയെയും പുഴയിൽനിന്നു മിനുസ
മുള്ള അഞ്ചു കല്ലുകളെയും എടുത്തു സഞ്ചിയിൽ ഇട്ടു
കവിണയോടു കൂടെ ശത്രുവിന്റെ നേരെ ചെന്നു.

ആ മല്ലൻ ബാലനെ കണ്ടപ്പോൾ നിന്ദിച്ചു :
"വടിയോടുകൂടെ വരുവാൻ എന്തു? ഞാൻ നായോ?
നീ വാ; നിന്നെ പക്ഷികൾക്കു ഇരയാക്കും" എന്നു
പറഞ്ഞു.

അപ്പോൾ ദാവീദ്. "നീ വാളോടും കന്ത
ത്തോടും പലിശയോടും കൂടെ വരുന്നു; ഞാനോ
നീ നിന്ദിച്ചിട്ടുള്ള ഇസ്രയേൽസൈന്യങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/146&oldid=197077" എന്ന താളിൽനിന്ന് ശേഖരിച്ചത്