താൾ:GaXXXIV6-1.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

൩. സഹോദരവധം.
(൧. മോശെ ൪.)

l. ആദാമിന്നു കായിൻ, ഹാബെൽ എന്ന രണ്ടു
പുത്രന്മാരുണ്ടായിരുന്നു. ജ്യേഷ്ഠനായ കായിൻ കൃ
ഷിക്കാരനും അനുജനായ ഹാബെൽ ഇടയനുമാ
യിരുന്നു.

ഒരു ദിവസം ഇരുവരും ബലി കഴിപ്പാൻ പുറ
പ്പെട്ടു. കായിൻ കൃഷിഫലങ്ങളെയും ഹാബെൽ ആ
ട്ടിൻകൂട്ടത്തിലുള്ള കടിഞ്ഞൂൽകുട്ടികളെയും കൊണ്ടു
വന്നു അൎപ്പിച്ചു. യഹോവ വിശ്വാസമുള്ള ഹാബെ
ലിന്റെ ബലിയെ അംഗീകരിച്ചു കായിന്റെ കാഴ്ച
യെ നിരസിച്ചു. കഠിനനും അസൂയക്കാരനുമായ
കായിൻ അതു കണ്ടപ്പോൾ വളരെ കോപവും മുഖ
വാട്ടവും ഉണ്ടായി. അപ്പോൾ ദൈവം അവനോടു
പറഞ്ഞു: "നീ കോപിക്കുന്നതും നിന്റെ മുഖംവാടു
ന്നതും എന്തിന്നു? നീ നന്മ ചെയ്യുന്നു എങ്കിൽ
പ്രസാദം ഉണ്ടാകയില്ലയോ? നന്മ ചെയ്യാ
ഞ്ഞാലോ പാപം വാതില്ക്കൽ പതുങ്ങി കിട
ക്കുന്നു. അതു നിന്മേൽ ആഗ്രഹം വെച്ചിരിക്കു
ന്നു, നീയോ അതിനെ കീഴടക്കേണം?" പിന്നേ
കായിൻ അനുജനോടു സ്നേഹത്തോടെ സംസാരിച്ചു
അവനെ പറമ്പിൽ കൂട്ടിക്കൊണ്ടു പോയി. അവിടെ
വെച്ചു കായിൻ ഹാബെലിനെ കൊന്നുകളഞ്ഞു.

2. അതിന്റെ ശേഷം ദൈവം: "നിന്റെ അനു
ജനായ ഹാബെൽ എവിടേ" എന്നു ചോദിച്ചതിന്നു:
"ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/14&oldid=196872" എന്ന താളിൽനിന്ന് ശേഖരിച്ചത്