താൾ:GaXXXIV6-1.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 11 -

കാവല്ക്കാരനോ"? എന്നു കായിൻ ഉത്തരം പറഞ്ഞു.
യഹോവ:"നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നി
ലവിളിക്കുന്നു; നിന്റെ സഹോദരന്റെ രക്തം കുടി
ച്ചിട്ടുള്ള ഭൂമിയിൽനിന്നു നീ ശപിക്കപ്പെട്ടിരിക്കുന്നു.
കൃഷി ചെയ്യുമ്പോൾ ഭൂമി തന്റെ സാരം നിണക്കു
തരികയില്ല; ഭൂമിയിൽ നീ ഉഴലുന്നവനും അലയുന്ന
വനും ആകും" എന്നു കല്പിച്ചു. അപ്പോൾ കായിൻ
ദൈവത്തോടു പറഞ്ഞു: "എന്റെ പാപം ക്ഷമിപ്പാൻ
കഴിയാത്തവണ്ണം വലിയതാകുന്നു; ഇപ്പോൾ കാണു
ന്നവൻ എല്ലാം എന്നെ കൊല്ലും" എന്നതിന്നു ദൈ
വം: "അതരുതു" എന്നു ചൊല്ലി ഒരുത്തനും അവനെ
കൊല്ലാതെ ഇരിപ്പാൻ അവനിൽ ഒരടയാളംവെക്ക
യും ചെയ്തു.

3. അതിന്റെ ശേഷം കായിൻ ഭാൎയ്യാപുത്രന്മാ
രോടു കൂട ദൈവത്തിന്റെ സന്നിധിയിൽനിന്നു പുറ
പ്പെട്ടുപോയി നോത്ത് എന്ന നാട്ടിൽ എത്തി, ഒരു
പട്ടണം എടുപ്പിച്ചു, അതിന്നു തന്റെ ആദ്യജാത

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/15&oldid=196874" എന്ന താളിൽനിന്ന് ശേഖരിച്ചത്