താൾ:GaXXXIV6-1.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

ഭൎത്താവിനോടാകും. അവൻ നിന്നെ ഭരിക്കയും
ചെയ്യും" എന്നു കല്പിച്ചു.

പിന്നെ ദൈവം ആദാമിനോടു പറഞ്ഞു: "നീ
ഭാൎയ്യയുടെ വാക്കു അനുസരിച്ചു എന്റെ വാക്കു തള്ളി
ആ ഫലം ഭക്ഷിച്ചതുകൊണ്ടു നിന്റെ നിമിത്തം
ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നിന്റെ ആയുസ്സുള്ള
നാൾ ഒക്കയും നീ പ്രയാസത്തോടെ അതിൽനിന്നു
അഹോവൃത്തി കഴിക്കും. അതു നിണക്കു മുള്ളുകളെ
യും പറക്കാരകളെയും മുളപ്പിക്കും; നീ നിലത്തുനി
ന്നു എടുക്കപ്പെട്ടു, അതിൽ തിരികെ ചേരുവോളം നി
ന്റെ മുഖത്തെ വിയൎപ്പോടുകൂടി നീ അപ്പം ഭ
ക്ഷിക്കും. കാരണം നീ പൊടിയാകുന്നു. പൊടി
യിൽ തിരികെ ചേരുകയും ചെയ്യും".

5. പിന്നേ ദൈവം അവരെ ഏദൻ തോട്ടത്തിൽ
നിന്നു പുറത്താക്കി ജീവവൃക്ഷത്തിലേക്കുള്ള വഴിയെ
കാക്കേണ്ടതിന്നു അവൻ ഖറുബിമാരെയും ചുറ്റി
തിരിയുന്ന വാളിന്റെ ജ്വാലയേയും നിറുത്തി.

വേദോക്തങ്ങൾ.

൧. പിശാചിനോടു മറുത്തുനില്പിൻ, എന്നാൽ അവൻ നിങ്ങളെ
വിട്ടു ഓടിപ്പോകും. ദൈവത്തോടണഞ്ഞു കൊൾവിൻ, എന്നാൽ
അവൻ നിങ്ങളോടണയും. യാക്കോബ് ൪, ൭, ൮.

൨. ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോക
ത്തിൽ പ്രവേശിച്ചു; ഇങ്ങനേ എല്ലാവരും പാപം ചെയ്കയാൽ മരണം
സകലമനുഷ്യരോളവും പരന്നിരിക്കുന്നു. റോമ. ൫, ൧൨.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/13&oldid=196870" എന്ന താളിൽനിന്ന് ശേഖരിച്ചത്