താൾ:GaXXXIV6-1.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

"തോട്ടത്തിലേ മറ്റു സകലഫലങ്ങളെയും ഭക്ഷിക്കാം,
നന്മതിന്മകളെ അറിയിക്കുന്ന വൃക്ഷത്തിൻ ഫലം
മാത്രം ഭക്ഷിക്കരുതു; ഭക്ഷിക്കും ദിവസം നീ മരിക്കും
നിശ്ചയം" എന്നു കല്പിച്ചു.

2. പിന്നെ എല്ലാ ജന്തുക്കളെക്കാളും കൌശലം
ഏറിയ പാമ്പു തോട്ടത്തിൽ ചെന്നു സ്ത്രീയോടു: "നി
ങ്ങൾ സകല വൃക്ഷത്തിൽനിന്നും ഭക്ഷിക്കരുതു എന്നു
ദൈവം വാസ്തവത്തിൽ കല്പിച്ചിട്ടുണ്ടോ"? എന്നു
ചോദിച്ചപ്പോൾ സ്ത്രീ പറഞ്ഞു: "തോട്ടത്തിലേ ഫ
ലത്തെ ഒക്കയും ഞങ്ങൾക്കു ഭക്ഷിക്കാം എങ്കിലും നി
ങ്ങൾ മരിക്കാതെ ഇരിക്കേണ്ടതിന്നു നടുവിൽ ഇരിക്കു
ന്ന വൃക്ഷത്തിൻ ഫലത്തെ മാത്രം തൊടുകയും ഭക്ഷി
ക്കയും ചെയ്യരുതു എന്നു ദൈവം കല്പിച്ചിരിക്കുന്നു".
എന്നതു കേട്ടു പാമ്പു: "നിങ്ങൾ മരിക്കയില്ല; നിങ്ങൾ
ഭക്ഷിക്കുമ്പോഴെക്കു നിങ്ങളുടെ കണ്ണുകൾ തുറന്നുവരും,
നന്മതിന്മകളെ അറിഞ്ഞു ദൈവത്തെ പോലെ ആ
കും എന്നു ദൈവം അറിയുന്നു" എന്നു പറഞ്ഞു.
അപ്പോൾ സ്ത്രീ ആ വൃക്ഷത്തിൻ ഫലം നോക്കി കാ
ഴ്ചെക്കു ഭംഗിയുള്ളതും ഭക്ഷണത്തിന്നു നല്ലതും ബു
ദ്ധി വൎദ്ധിപ്പിക്കുന്നതും ആകുന്നു എന്നു കണ്ടു ഫല
ത്തെ പറിച്ചു ഭക്ഷിച്ചു ഭൎത്താവിന്നും കൊടുത്തു. അ
വനും ഭക്ഷിച്ചു.

അപ്പോൾ അവരിരുവരുടെയും കണ്ണകൾ തുറന്നു,
തങ്ങൾ നഗ്നന്മാർ എന്നറിഞ്ഞു, അത്തിയിലകളെ
കൂട്ടിത്തുന്നി, അരമറകളെ ഉണ്ടാക്കി.

3. പിന്നേ വൈകുന്നേരത്തു കുളിരുള്ളപ്പോൾ
ദൈവമായ യഹോവ തോട്ടത്തിൽ നടന്നുകൊണ്ടി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/11&oldid=196864" എന്ന താളിൽനിന്ന് ശേഖരിച്ചത്