താൾ:GaXXXIV6-1.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

രുന്നു. ആദാമും ഭാൎയ്യയും അവന്റെ ശബ്ദം കേട്ടിട്ടു
ഓടി തോട്ടത്തിലേ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.

അപ്പോൾ യഹോവ: "ആദാമേ, നീ എവിടേ"?
എന്നു വിളിച്ചു ചോദിച്ചു; അതിന്നു അവൻ:"തിരു
ശബ്ദത്തെ കേട്ടു നഗ്നനാകകൊണ്ടു ഞാൻ ഭയപ്പെട്ടു
ഒളിച്ചു" എന്നു പറഞ്ഞു. ദൈവം: "നീ നഗ്നനെ
ന്നു നിന്നോടു പറഞ്ഞതാർ? ഭക്ഷിക്കരുതെന്നു ഞാൻ
കല്പിച്ച വൃക്ഷത്തിന്റെ ഫലം നീ ഭക്ഷിച്ചുവോ"?
എന്നു ചോദിച്ചതിന്നു ആദാം പറഞ്ഞു: "എന്നോടു
കൂടേ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ തന്നേ ആ
ഫലം എനിക്കു തന്നു, ഞാൻ ഭക്ഷിക്കയും ചെയ്തു".
അപ്പോൾ ദൈവം സ്ത്രീയോടു: "നീ ചെയ്തതു എന്തു"
എന്നു ചോദിച്ചു. അതിനു സ്ത്രീ: സൎപ്പം എന്നെ
ചതിച്ചു ഞാൻ ഭക്ഷിച്ചു പോയി" എന്നു ഉത്തരം പറഞ്ഞു.

4. അതിന്റെ ശേഷം ദൈവം പാമ്പിനോടു
പറഞ്ഞു: "നീ ഇതു ചെയ്തതുകൊണ്ടു എല്ലാ ജന്തു
ക്കളിലും വെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസ്സു
കൊണ്ടു ഗമിച്ചു ജീവിക്കുന്ന നാൾ ഒക്കയും പൊടി
തിന്നും; നിണക്കും സ്ത്രിക്കും നിന്റെ സന്തതിക്കും
അവളുടെ സന്തതിക്കും തമ്മിൽ ഞാൻ ശത്രു
ത്വം ഉണ്ടാക്കും. അതു നിന്റെ തലയെ ചതെ
ക്കും, നീ അതിന്റെ കുതികാൽ ചതെക്കും".

പിന്നെ ദൈവം സ്ത്രീയോടു: "ഞാൻ നിന്റെ പ്ര
യാസത്തെ ഏറ്റവും വൎദ്ധിപ്പിക്കും; നീ വേദനയോ
ടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/12&oldid=196867" എന്ന താളിൽനിന്ന് ശേഖരിച്ചത്