താൾ:GaXXXIV6-1.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

നുഗ്രഹിച്ചു. മനുഷ്യന്റെ പേർ ആദാം എന്നും
സ്ത്രീയുടെ പേർ ഹവ്വ എന്നും ആയിരുന്നു.

ദൈവം താൻ സൃഷ്ടിച്ചതൊക്കയും നോക്കി ഏ
റ്റവും നല്ലതു എന്നു കണ്ടു.

7. ഏഴാം ദിവസത്തിൽ ദൈവം തന്റെ സക
ലപ്രവൃത്തികളിൽനിന്നും സ്വസ്ഥനായിരുന്നു. ആ
ദിവസത്തെ അനുഗ്രഹിക്കയും വിശുദ്ധീകരിക്കയും
ചെയ്തു.

വേദോക്തങ്ങൾ

൧. ഞങ്ങളുടെ ദൈവം സ്വൎഗ്ഗത്തിൽ തന്നേ; പ്രസാദിച്ചതു എ
ല്ലാം താൻ ചെയ്യുന്നു. സങ്കീ. ൧൧൫, ൩ .

൨. യഹോവേ, നിന്റെ ക്രിയകൾ എത്ര പെരുകുന്നു; എല്ലാ
റ്റെയും നീ ജ്ഞാനത്തിൽ തീൎത്തു, ഭൂമി നിന്റെ
സമ്പത്തിനാൽ സ
മ്പൂൎണ്ണം. സങ്കീ. ൧൦൪, ൨൪.


൨. പാപപതനം.

(൧. മോശെ. ൨, ൮ — ൩ .)

1. ദൈവം ഏദൻ എന്നു പേരായ ഒരു നല്ല തോ
ട്ടം ഉണ്ടാക്കി; അതിൽ വേല ചെയ്വാനും അതിനെ
കാപ്പാനും ആയിട്ടു ആദാമിനെയും അവന്റെ ഭാൎയ്യ
യായ ഹവ്വയെയും അതിൽ പാൎപ്പിച്ചു.

ആ തോട്ടത്തിൽ കാഴ്ചെക്കു ഭംഗിയുള്ളതും ഭക്ഷ
ണത്തിനു നല്ലതും ആയ പലവിധവൃക്ഷങ്ങൾ ഉ
ണ്ടായിരുന്നു. നടുവിൽ ജീവവൃക്ഷം എന്നും നന്മ
തിന്മകളെ അറിയിക്കുന്ന വൃക്ഷം എന്നും പേരായ
രണ്ടു വൃക്ഷങ്ങളെ ദൈവം മുളെപ്പിച്ചു. മനുഷ്യനോടു:

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/10&oldid=196862" എന്ന താളിൽനിന്ന് ശേഖരിച്ചത്