താൾ:GaXXXIV6-1.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 98 -

2) സീനായിമലയിൽനിന്നു കല്പിച്ചുകൊടുത്ത
ന്യായപ്രമാണത്തെ ഓൎമ്മവെക്കേണ്ടുന്ന പെന്തെ
കോസ്തപെരുന്നാൾ. അന്നു കൊയ്ത്തു തീൎന്നു വഴി
പാടു കഴിക്കുകയും പുളിപ്പുള്ള രണ്ടു അപ്പങ്ങളെ
അൎപ്പിക്കയും ചെയ്യും.

3) കൂടാരനാൾ. അതിൽ ജനങ്ങൾ കുരുത്തോ
ല മുതലായ സാധനങ്ങളെക്കൊണ്ടു കുടിലുകളെ
ഉണ്ടാക്കി ഏഴുദിവസം സഞ്ചാരികൾ എന്ന പോലെ
പാൎത്തു, യഹോവ തങ്ങളെ മരുഭൂമിയിൽ കൂടി നടത്തി
രക്ഷിച്ചു അവകാശദേശത്തിൽ കൊണ്ടു വന്നതിനെ
ഓൎക്കുകയും പറമ്പുകളിലുള്ള മുന്തിരിങ്ങാ മുതലായ
അനുഭവങ്ങളെ എടുത്തു തീൎന്നതിനാൽ ദൈവത്തെ
സന്തോഷത്തോടെ സ്തുതിക്കയും ചെയ്യും.

കൂടാരനാൾ്ക്കു ൫ ദിവസം മുമ്പേ ഇസ്രയേല്യർ
എല്ലാവരും നോമ്പെടുത്തു പാപങ്ങളെ ഓൎത്തു അനു
തപിക്കും. ആ ദിവസത്തിന്നു മഹാപാപപരിഹാ
രദിനം എന്നു പേരുണ്ടു. ആ ദിവസത്തിൽ മഹാ
ചാൎയ്യൻ ഒന്നാമതു തന്റെ പാപത്തിന്നും അതിന്റെ
ശേഷം ജനത്തിന്റെ പാപത്തിന്നും പ്രായശ്ചിത്തം
ചെയ്തു പരിഹാരം വരുത്തും.

വേദോക്തം.

അവന്റെ കല്പനകളെ കാക്കുന്നതല്ലോ ദൈവസ്നേഹമാകുന്നു ;
അവന്റെ കല്പനകൾ ഭാരമുള്ളതുമല്ല. ൧യോഹ. ൫, ൩.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/102&oldid=197032" എന്ന താളിൽനിന്ന് ശേഖരിച്ചത്