താൾ:GaXXXIV6-1.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 99 -

൨൬. ദുൎമ്മോഹികളുടെ ശവക്കുഴികൾ.
(൪. മോശെ ൧൦. ൧൧.)

1. ഇസ്രയേല്യർ ഏകദേശം ഒരു വൎഷം സീനായി
മലയുടെ താഴ്വരയിൽ പാൎത്തു. പെസഹപെരു
ന്നാൾ കൊണ്ടാടിയ ശേഷം ഒരു ദിവസം സമാഗമന
കൂടാരത്തിൻ മീതേ ഇരുന്ന മേഘത്തൂൺ ഉയൎന്നു,
പാലും തേനും ഒഴുകുന്ന ദേശത്തേക്കു യാത്രയാകു
വാൻ ജനങ്ങൾ ഒരുങ്ങി സന്തോഷത്തോടെ പുറ
പ്പെട്ടു.

മൂന്നു ദിവസം സഞ്ചരിച്ചപ്പോഴെക്കു തളൎന്നു,
മിസ്രയിൽനിന്നു കൂടെ വന്ന ഹീനജനങ്ങൾ ഇറ
ച്ചിയെ മോഹിച്ചു പിറുപിറുത്തപ്പോൾ ഇസ്രയേല്യ
രും: "മാംസം എങ്ങനേ കിട്ടും? മിസ്രയിൽ വെറു
തേ കിട്ടിയിരുന്ന മത്സ്യങ്ങളെയും വെള്ളരിക്ക വത്തക്ക
ഉള്ളി മുതലായവറ്റെയും ഞങ്ങൾക്കു ഓൎമ്മവരുന്നു.
ഇപ്പോൾ ഈ മന്ന അല്ലാതെ മറെറാന്നും കാണ്മാ
നില്ല" എന്നു പറഞ്ഞു.

2. അപ്പോൾ യഹോവ: "നിങ്ങൾ ആഗ്രഹി
ച്ചപ്രകാരം നാളെ മാംസത്തെ തരും. നിങ്ങളുടെ
നടുവിലിരിക്കുന്ന യഹോവയെ വെറുക്കുകയും ഞ
ങ്ങൾ മിസ്രയിൽനിന്നു പുറപ്പെട്ടു പോന്നതു എന്തി
ന്നെന്നു പറകയും ചെയ്തതിനാൽ ഒന്നും രണ്ടും ദിവ
സം അല്ല, ഒരു മാസം മുഴുവനും അറെപ്പുവരുവോളം
മാംസത്തെ ഭക്ഷിപ്പാറാക്കും" എന്നു കല്പിച്ചു. അ
തിന്നു മോശെ: "ആറു ലക്ഷം യോദ്ധാക്കൾ തന്നെ
യുള്ള ഈ ജനത്തിന്നു ഒരു മാസം മുഴുവനും ഇറച്ചി


9*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/103&oldid=197033" എന്ന താളിൽനിന്ന് ശേഖരിച്ചത്