താൾ:GaXXXIV5a.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൧. Psalms, LXXI. 89

൭൧. സങ്കീൎത്തനം.

നീതിനിമിത്തം കഷ്ടപ്പെടുന്നവൻ രക്ഷയും (൪) ബാല്യത്തിൽ കാണിച്ച
കൃപ പോലേ (൯) വാൎദ്ധക്യത്തിന്നും സഹായവും യാചിച്ചു (൧൪) പ്രത്യാശയിൽ
ഉറെച്ചു (൨൨) സ്തുതിക്കുന്നു (കാലം: ദാവിദിൻ പിന്നേ).

1 യഹോവേ, ഞാൻ നിങ്കൽ ആശ്രയിക്കുന്നു,
ഞാൻ എന്നും നാണിച്ചു പോകരുതേ!

2 നിന്റേ നീതിയാൽ എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ!
നിന്റേ ചെവിയെ എങ്കലേക്കു ചാച്ചു എന്നെ രക്ഷിക്ക!

3 എനിക്കു നിത്യം ചെല്വാനുള്ള ശരണപ്പാറയാക,
എന്നെ രക്ഷിപ്പാൻ കല്പിച്ചവനേ!
എന്റേ ശൈലവും ദുൎഗ്ഗവും നീ തന്നേ സത്യം. (൩ ൧, ൧ - ൪)

4 എൻ ദൈവമേ, ദുഷ്ടന്റേ കയ്യിൽനിന്നു,
വക്രിച്ചും പുളിച്ചും പോയവന്റേ കരത്തിൽനിന്ന് എന്നെ വിടുവിക്ക!

5 കൎത്താവായ യഹോവേ, നീ എന്റേ പ്രത്യാശയല്ലോ
ചെറുപ്പത്തിലേ എൻ ആശ്രയം തന്നേ.

6 ഉദരത്തിൽനിന്നു ഞാൻ നിന്റേ മേൽ ഊന്നിക്കൊണ്ട്
അമ്മയുടേ കുടലിൽനിന്നു നീ എന്നെ പോററിയവൻ;
എന്റേ സ്തുതി എന്നും നിങ്കലത്രേ.

7 പലൎക്കും ഞാൻ അതിശയം പോലേ ആയി
നീയോ എനിക്കു ശക്തിയുള്ള ശരണം.

8 നിന്റേ സ്തോത്രത്താലും
ദിനമ്പ്രതി നിൻ അലങ്കാരത്താലും എൻ വായി നിറയും.

9 എന്റേ വാൎദ്ധക്യകാലത്തിൽ എന്നെ തള്ളിക്കളയല്ലേ!
എന്റേ ഊക്കു ക്ഷയിക്കുമ്പോൾ എന്നെ കൈവിടൊല്ല!

10 കാരണം എന്റേ ശത്രുക്കൾ എന്നെ കൊണ്ടു പറഞ്ഞു
എൻ പ്രാണനേ കാത്തു നില്ക്കുന്നവർ തങ്ങളിൽ മന്ത്രിച്ചും ചൊല്ലുന്നിതു:

11 ദൈവം അവനെ കൈവിട്ടു
ഉദ്ധരിക്കുന്നവൻ ഇല്ലായ്കയാൽ പിന്നോടി അവനെ പിടിപ്പെടുവിൻ!

12 ദൈവമേ എന്നോട് അകന്നു പോകായ്ക
എൻ ദൈവമേ എന്റേ തുണെക്കായി ഉഴരേണമേ (൨൦, ൨൦)!

13 എൻ ദേഹിയെ ദ്വേഷിക്കുന്നവർ നാണിച്ചു മാഴ്കി
എൻ തിന്മയെ തിരയുന്നവർ നിന്ദയും ലജ്ജയും പൂണ്ടു പോകേ വേണ്ടു!

7

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/91&oldid=188959" എന്ന താളിൽനിന്ന് ശേഖരിച്ചത്