താൾ:GaXXXIV5a.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 Psalms, LXXII. സങ്കീൎത്തനങ്ങൾ ൭൨.

14 ഞാനോ എന്നും കാത്തിരുന്നു
നിന്റേ സകല സ്തുതിയും പെരുക്കും;

15 എൻ വായി നിന്റേ നീതിയെയും
നാൾ എല്ലാം നിൻ രക്ഷയെയും വൎണ്ണിക്ക;
എണ്ണങ്ങളെ അറിഞ്ഞു കൂടയല്ലോ.

16 യഹോവയായ കൎത്താവിന്റേ മിടുമകളോടു കൂടേ ഞാൻ വരട്ടേ;
നിന്റേ നീതിയെ മാത്രം ഓൎപ്പിക്കും.

17 ദൈവമേ, ചെറുപ്പത്തിലേ നീ എന്നെ പഠിപ്പിച്ചു
ഇതു വരേയും നിന്റേ അത്ഭുതങ്ങളെ ഞാൻ കഥിക്കും.

18 മൂപ്പുവരയും നരയോളവും ദൈവമേ എന്നെ കൈവിടൊല്ല;
നിൻ ഭുജത്തെ തലമുറയോടും
നിൻ വീൎയ്യത്തെ വരുവാനുള്ളവനോട് ഒക്കയും അറിയിക്കുംവരേ തന്നേ!

19 നിന്റേ നീതിയോ ദൈവമേ ഉയരത്തോളം (എത്തും);
വമ്പുകളെ ചെയ്യുന്ന ദൈവമേ,നിന്നെ പോലെ ആർ ഉള്ളു?

20 ഞങ്ങളെ പല ഞെരുക്കങ്ങളും തിന്മകളും കാണിച്ച്
നീ മടങ്ങി ഞങ്ങളെ ഉയിൎപ്പിക്കും
ഭൂമിയുടേ ആഴികളിൽനിന്നു മടങ്ങി ഞങ്ങളെ പൊന്തിക്കും.

21 എൻ വലിപ്പത്തെ നീ വൎദ്ധിപ്പിച്ചു
തിരിഞ്ഞു എന്നെ ആശ്വസിപ്പിക്കയും ചെയ്യും.

22 ഞാനും വീണാവാദ്യങ്ങളാൽ നിന്നെ വാഴ്ത്തും
എൻ ദൈവമേ നിന്റേ സത്യത്തെ തന്നേ;
കിന്നരംകൊണ്ടു നിണക്കു കീൎത്തിക്കും ഇസ്രയേലിന്റേ വിശുദ്ധനേ.

23 നിണക്കു കീൎത്തിക്കും; ആകയാൽ എന്റേ അധരങ്ങളും
നീ വീണ്ടെടുത്ത എൻ ദേഹിയും ആൎക്കും.

24 എൻ തിന്മയെ തിരയുന്നവർ നാണിച്ച് അമ്പരന്നതുകൊണ്ടു
എന്റേ നാവും നാൾ എല്ലാം നിന്റേ നീതിയെ ധ്യാനിക്കും.

൭൨. സങ്കീൎത്തനം.

സന്ധി രാജാവിന്നു വേണ്ടി അപേക്ഷ (൫) സൎവ്വലോകം അവനെ അനു
സരിക്കേണ്ടതു (൧൨) അവൻ സാധുരക്ഷകനും സൎവ്വസമ്മതനും (൧൬) അനുഗ്ര
ഹകാരിയും ആകും.

ശലോമോന്റേതു.

1 ദൈവമേ രാജാവിന്നു നിന്റേ ന്യായവിധികളെയും
രാജപുത്രന്നു നിന്റേ നീതിയെയും കൊടുക്ക!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/92&oldid=188960" എന്ന താളിൽനിന്ന് ശേഖരിച്ചത്