താൾ:GaXXXIV5a.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൯. Psalms, LXIX. 85

25 ദൈവമേ, നിന്റേ സഞ്ചാരങ്ങൾ അവർ കണ്ടു,
എൻദേവനും രാജാവുമായവനു വിശുദ്ധസ്ഥലത്തേക്കുള്ള സഞ്ചാരങ്ങളെ

26 പാട്ടുക്കാർ മുന്നിലും മീട്ടുന്നവർ പിന്നിലും, [തന്നേ.
കൊട്ടുന്ന കന്യമാർ നടുവിലും (ചെന്നു).

27 കൎത്താവായ ദൈവത്തെ സഭാസംഘങ്ങളിൽ അനുഗ്രഹിപ്പിൻ,
ഇസ്രയേലുറവിൽനിന്നുള്ളോരേ!

28 അങ്ങ് അവരിൽ അധികരിക്കുന്ന ചെറിയ ബിന്യമീൻ (൧ ശമു. ൯, ൨ ൧);
യഹൂദാപ്രഭുക്കൾ കൂട്ടവുമായി, ജബുലൂൻ പ്രഭുക്കൾ,
നപ്തലിപ്രഭുക്കൾ തന്നേ (ന്യാ. ൫, ൧൮.

29 നിന്റേ ശക്തിയെ നിൻ ദൈവം കല്പിച്ചു;
ദൈവമേ, ഞങ്ങൾക്കായി പ്രവൃത്തിച്ച ഊക്കിനെ ബലപ്പെടുത്തുക!

30 യരുശലേമിന്മേലുള്ള നിൻ മന്ദിരത്തിൽനിന്നു
അരചന്മാർ നിണക്കു തിരുമുല്ക്കാഴ്ച കൊണ്ടുവരും.

31 നീരോടയിലേ വന്മൃഗം, കൂറ്റങ്ങളുടേ കൂട്ടം
ഇവറ്റെ ജനങ്ങളാകുന്ന കന്നുകളോട് (ഒക്കത്തക്ക) ഭൎത്സിക്ക!
വെള്ളിവാളങ്ങളുമായി അവർ അടി വണങ്ങുകേ,
അടൽ കൊതിക്കുന്ന വംശങ്ങളെ ചിന്നിക്ക!

32 മിസ്രയിൽനിന്നു തമ്പ്രാക്കന്മാർ വരും,
ക്രൂശ് വിരഞ്ഞു ദൈവത്തിലേക്കു കൈകളെ നീട്ടും.

33 ഭൂമിയിലേ രാജ്യങ്ങളേ, ദൈവത്തിന്നു പാടുവിൻ,
കൎത്താവെ കീൎത്തിപ്പിൻ! (സേല)

34 പുരാതന സ്വൎഗ്ഗസ്വൎഗ്ഗങ്ങളിൽ എഴുന്നെള്ളുന്നവൻ
അതാ ഊറ്റനാദമായി തൻ ഒലിയെ കേൾ്പിക്കും.

35 ഇളമുകിലിൽ ശക്തിയും
ഇസ്രയേലിന്മേൽ പ്രാഭവവും എഴുന്ന ദൈവത്തിന്ന് ശക്തി കൊട്ടുപ്പിൻ!

36 ദൈവമേ, നിന്റേ വിശുദ്ധസ്ഥലങ്ങളിൽനിന്നു നീ ഭയങ്കരൻ!
ഇസ്രയേലിൻ ദൈവമായവൻ ജനത്തിന്നു ശക്തിയും ആക്കവും കൊടുക്കു
ദൈവം അനുഗ്രഹിക്കപ്പെട്ടവനാക! [ന്നു.

൬൯. സങ്കീൎത്തനം.

നീതിമാൻ സങ്കടകാലത്തിൽ (൭) ദൈവത്തിൻ നിമിത്തം താൻ കഷ്ടപ്പെടു
ന്നു എന്നും (൧൪) വേഗം രക്ഷ വേണം എന്നും പ്രാൎത്ഥിച്ചു (൨൦) ശത്രുദുഷ്ടതയെ
വൎണ്ണിച്ചു (൨൩) അവൎക്കു നാശം ആഗ്രഹിച്ചു (൩൦) സ്തുതിസമയത്തെ കാത്തു നി
ല്ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/87&oldid=188953" എന്ന താളിൽനിന്ന് ശേഖരിച്ചത്