താൾ:GaXXXIV5a.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 Psalms, LXVIII. സങ്കീൎത്തനങ്ങൾ ൬൮.

10 ഉപകാരവൎഷങ്ങൾ നീ ചൊരിയിച്ചു,
ദൈവമേ, വലഞ്ഞു പോയ നിന്റേ അവകാശത്തെ നീ നിവിൎത്തി.

11 നിന്റേ വ്യൂഹം ദേശത്തിൽ കുടിയേറി,
ദൈവമേ, നിന്റേ ഉദാരതയിൽ എളിയവനു നീ (പാൎപ്പ്) ഒരുക്കി.

12 കൎത്താവ് മൊഴിയെ ഏകന്നു,
ജയവാഴ്ത്തികൾ മഹാസൈന്യം തന്നേ:

13 പടകളുടയ രാജാക്കന്മാർ മണ്ടി മണ്ടി,
ഗൃഹസ്ഥയായവൾ കവൎച്ചയെ പങ്കിടും.

14 ആയമ്പാടികളുടേ നടുവിൽ നിങ്ങൾ കിടക്കുമോ (ന്യാ. ൫, ൧൬)?
വെള്ളി പൊതിഞ്ഞ പ്രാവിറകുകളും
പൈമ്പൊന്നിൻ പ്രഭ മൂടിയ തൂവലുകളും അതാ!

15 സൎവ്വശക്തൻ അതിൽ അരചന്മാരെ ചിതറിക്കുമ്പോൾ
ചല്മോൻ മുകളിൽ (ന്യാ. ൯, ൪൮) ഹിമം പെയ്തു.

16 ബാശാനിലേ മല ദേവപൎവ്വതം,
കൊടുമുടികളുള്ള മല തന്നേ ബാശാനിലേ മല.

17 അല്ലയോ കൊടുമുടികളുടയ മലകളേ,
യഹോവ തന്റേ പാൎപ്പിടമായി ഇഛ്ശിച്ച മലയോടു നിങ്ങൾ എന്തിന്നു
യഹോവ നിത്യത്തോളം അതിൽ വസിക്കും താനും. [സ്പൎദ്ധിക്കുന്നു?

18 ദൈവരഥങ്ങൾ ഇരുപതിനായിരം ഇരട്ടിച്ച ലക്ഷങ്ങൾ,
അതിന്നിടയിൽ കൎത്താവുണ്ടു, സീനായിൽനിന്നു വിശുദ്ധസ്ഥലത്തേക്കു.

19 നീ ഉയരത്തിലേക്കു കരേറി, തോറ്റവരെ കെട്ടി നടന്നു,
മനുഷ്യരോടും ദാനങ്ങളെ വാങ്ങിയതു
യാഃ എന്ന ദൈവത്തോടു മത്സരക്കാരും വസിപ്പാൻ തന്നേ.

20 കൎത്താവു നാളിൽ നാളിൽ അനുഗ്രഹിക്കപ്പെട്ടവനാക.
നമ്മിൽ (ഭാരം) ചുമത്തിയാൽ ദേവൻ താൻ നമ്മുടേ രക്ഷ. (സേല)

21 ഈ ദേവൻ നമുക്കു ത്രാണനങ്ങളുടയ ദേവൻ,
മരണത്തിൽനിന്നു പോക്കുകൾ യഹോവ എന്ന കൎത്താവിൻ വക്കൽ ഉണ്ടു.

22 അതേ സ്വശത്രുക്കളുടേ തലയെ ദൈവം തകൎക്കും,
തന്റേ കുറ്റങ്ങളിൽ നടക്കുന്നവന്റേ മുടി മൂടിയ നെറുകയെ തന്നേ.

23 കൎത്താവ് പറഞ്ഞു: ബാശാനിൽനിന്നു ഞാൻ (ശത്രുക്കളെ) തിരിപ്പിക്കും,
സമുദ്രത്തിൻ ആഴങ്ങളിൽനിന്നു കൊണ്ടുവരും,

24 നിന്റേ കാൽ രക്തത്തിൽ ചവിട്ടുവാനും [തന്നേ.-
ശത്രുക്കളിൽനിന്നു നിൻ നായ്ക്കളുടേ നാവിനും അംശം ലഭിപ്പാനും എന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/86&oldid=188951" എന്ന താളിൽനിന്ന് ശേഖരിച്ചത്