താൾ:GaXXXIV5a.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 Psalms, LXIX. സങ്കീൎത്തനങ്ങൾ ൬൯.

സംഗീതപ്രമാണിക്കു; താമരകളെ ചൊല്ലി. ദാവിദിന്റേതു.

2 ദൈവമേ, വെള്ളങ്ങൾ പ്രാണനോളം വന്നതിനാൽ
എന്നെ രക്ഷിക്കേണമേ!

3 ആഴമുള്ള ചളിയിൽ നിലയില്ലാതേ ഞാൻ താണു,
നീർകയങ്ങളിൽ പുക്കു, പ്രവാഹം എന്നെ മുക്കി.

4 ഞാൻ കൂക്കി തളൎന്നു;
എൻ ദൈവത്തെ ആശിച്ചിരിക്കേ
തൊണ്ട ജ്വലിച്ചു കണ്ണുകൾ മങ്ങി.

5 എൻ തലയിലേ രോമങ്ങളിലും (൪൦, ൧൩)
എന്നെ വെറുതേ പകെക്കുന്നവർ (൩൫, ൧൯) പെരുകി,
എന്നെ ഒടുക്കുന്ന കള്ളവൈരികൾ ഉരത്തു;
ഞാൻ കവരാത്തതിനെ ഇപ്പോൾ തിരികേ കൊടുക്കേണം എന്നത്രേ.

6 ദൈവമേ, എൻ മൌഢ്യം നീ അറിഞ്ഞു,
എൻ കുറ്റങ്ങൾ നിണക്കു മറഞ്ഞിട്ടില്ല.

7 സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവേ,
നിന്നെ കാത്തിരിക്കുന്നവർ എങ്കൽ നാണിച്ചു പോകൊല്ല,
ഇസ്രയേലിൻ ദൈവമേ, നിന്നെ തിരയുന്നവർ എങ്കൽ ലജ്ജിക്കായ്ക്ക!

8 നിൻ നിമിത്തമല്ലോ ഞാൻ നിന്ദ ചുമന്നു,
ലജ്ജ എൻ മുഖത്തെ മൂടി.

9 എൻ സഹോദരന്മാൎക്കു ഞാൻ അന്യനും
അമ്മയുടേ മക്കൾ്ക്കു പരനും ആയ്തീൎന്നു.

10 നിന്റേ ഭവനത്തിനായുള്ള എരിവ് എന്നെ തിന്നുകളഞ്ഞു,
നിന്നെ നിന്ദിക്കുന്നവരുടേ നിന്ദകൾ എന്റേ മേൽ വീണു.

11 ഞാൻ കരകയും എൻ ദേഹി നോയ്ക്കയും ചെയ്തു,
അതും കൂടേ എനിക്കു നിന്ദനമായി.

12 ഞാൻ ചാക്ക് ഉടുപ്പാക്കി,
അവൎക്കു പഴഞ്ചൊല്ലായി വന്നു.

13 നഗരവാതില്ക്കൽ, ഇരിക്കുന്നവർ എന്നെ ചൊല്ലി കാവ്യം ബന്ധിച്ചും
മദ്യം കുടിക്കുന്നാർ രാഗങ്ങളെ രചിച്ചും പോരും.

14 ഞാനോ, യഹോവേ, നിന്നോടു പ്രാൎത്ഥന (ചെയ്യുന്നതു) പ്രസാദസമയത്തു,
ദൈവമേ, നിൻ ദയയുടേ പെരുമയാൽ തന്നേ;
നിന്റേ രക്ഷാകര സത്യത്താൽ ഉത്തരം തരിക!

15 ചേറ്റിൽനിന്ന് എന്നെ ഉദ്ധരിക്ക,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/88&oldid=188954" എന്ന താളിൽനിന്ന് ശേഖരിച്ചത്