താൾ:GaXXXIV5a.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 Psalms, XL. സങ്കീൎത്തനങ്ങൾ ൪൦.

12 അകൃത്യംഹേതുവായിട്ടു നീ ഒരുവനെ ശാസനകളെ കൊണ്ടു ശിക്ഷിച്ചാൽ
അവന്റേ ഭംഗിയെ പുഴുപോലേ ദ്രവിപ്പിക്കുന്നു;
സകല മനുഷ്യനും വെറുമ്മായയത്രേ. (സേല)

13 യഹോവേ, എന്റേ പ്രാൎത്ഥന കേൾ്ക്ക,
എൻ കൂക്കൽ ചെവിക്കൊൾ്ക,
എൻ കണ്ണുനീൎക്ക് ഊമനാകൊല്ലാ!
ഞാനല്ലോ എന്റേ സകല പിതാക്കന്മാരെ പോലേ
നിന്നോട് അതിഥിയും പരദേശിയും ആകുന്നു (൩. മോ. ൨൫, ൨൩).

14 ഞാൻ പോയി ഇല്ലാതാകുമ്മുമ്പേ ഉന്മേഷിക്കേണ്ടതിന്ന്
എങ്കൽനിന്നു (തിരു) നോക്കു തിരിക്കേണമേ!

൪൦. സങ്കീൎത്തനം.

ഭക്തിമാൻ ദേവാശ്രയത്താൽ മഹാത്രാണനം ഉണ്ടായതിനു (൭) ക്രിയയാലും
(൧൦) വാക്കിനാലും കൃതജ്ഞത കാട്ടുകയല്ലാതേ (൧൨) ശേഷം സങ്കടത്തിൽനിന്നും
തന്നെ രക്ഷിപ്പാൻ പ്രാൎത്ഥിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

2 ഞാൻ യഹോവയെ പാൎത്തു കാത്തു,
അവനും എങ്കലേക്കു ചാഞ്ഞു എന്റേ കൂക്കൽ കേട്ടു,

3 സംഹാരക്കുഴിയിൽനിന്നും ചളിച്ചേറ്ററിൽനിന്നും എന്നെ കരേറ്റി
എന്റേ കാലുകളെ ശൈലത്തിന്മേൽ സ്ഥാപിച്ചു
അടികളെ ഉറപ്പിച്ചു;

4 എന്റേ വായിൽ പുതിയ പാട്ടും ഇട്ടു (൩൩, ൩),
നമ്മുടേ ദൈവത്തിന്നു സ്തോത്രം തന്നേ;
പലരും കണ്ടു ഭയപ്പെട്ടു യഹോവയിൽ തേറുകയും ചെയ്യും.

5 യഹോവയെ തന്റേ ആശ്രയം ആക്കീട്ട്
വമ്പന്മാരോടും ഭോഷ്കിലേക്കു തെറ്റുന്നവരോടും ചേൎന്നു പോകാത്ത പുരു

6 എന്റേ ദൈവമായ യഹോവേ, [ഷൻ ധന്യൻ.
നിന്റേ അതിശയങ്ങളെ നീ വളരേ ആക്കിയിരിക്കുന്നു;
ഞങ്ങളിലേക്കു നിന്റേ നിനവുകൾ എങ്കിലോ
നിന്നോട് ഉപമിപ്പാൻ ഒന്നും ഇല്ല;
അവ ഞാൻ കഥിച്ചു ചൊല്ലട്ടേ,
എന്നിട്ടും എണ്ണി കൂടാതോളം പെരുകി.-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/54&oldid=188905" എന്ന താളിൽനിന്ന് ശേഖരിച്ചത്