താൾ:GaXXXIV5a.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൯. Psalms, XXXIX. 51

൩൯. സങ്കീൎത്തനം.

രോഗി ശത്രുവൈരത്താൽ ക്ലേശിക്കുമ്പോൾ (൫) ആയുസ്സിന്റേ നിസ്സാരത്വം
കൊണ്ടു പിറുപിറുത്ത ശേഷം (൮) യഹോവയിൽ ആശ വെച്ചു തേറി പ്രാൎത്ഥി
ച്ചതു.

യദിഥൂൻ എന്ന സംഗീതപ്രമാണിക്കു (൧ നാൾ. ൨൫,൧);

ദാവിദിന്റേ കീൎത്തന.

2 ഞാൻ നാവുകൊണ്ടു പാപം ചെയ്യായ്വാൻ
എന്റേ വഴികളെ സൂക്ഷിക്കും,
ദുഷ്ടൻ ഇനി എന്റേ മുമ്പാകേ ഇരിക്കയിൽ
എന്റേ വായിനെ കടിഞ്ഞാണിട്ടു കാക്കും എന്നു വെച്ചു,

3 ഞാൻ മൌനമായി അടങ്ങി പാൎത്തു,
മിണ്ടാഞ്ഞതു ഗുണത്തിന്നല്ല താനും,
എന്റേ ദുഃഖം കലങ്ങി പൊങ്ങി;

4 എന്റേ ഉള്ളിൽ ഹൃദയം വെന്തു,
ഞാൻ ചിന്തിക്കുന്തോറും തീ കത്തി,
ഞാൻ നാവു കൊണ്ട് ഉരെക്കയും ചെയ്തു:

5 യഹോവേ, എന്റേ അവസാനവും
എൻ നാളുകളുടേ അവധി ഇന്നത് എന്നും എന്നെ അറിയിക്ക!
ഞാൻ എപ്പോൾ തീൎന്നുപോകും എന്നറിയട്ടേ!

6 ഇതാ ചാൺ നീളത്തിൽ എനിക്കു നാളുകൾ തന്നതേ ഉള്ളൂ,
എന്റേ ആയുസ്സു നിന്റേ മുമ്പാകേ ഏതും ഇല്ല എന്നും വന്നു;
നിലനിന്നാലും സകല മനുഷ്യനും വെറുമ്മായയത്രേ. (സേല)

7 അവനവൻ ബിംബമായത്രേ നടക്കുന്നു,
ആവിക്കു വേണ്ടി അലമ്പലാകുന്നതേ ഉള്ളു;
അവൻ സ്വരൂപിക്കുന്നു, ആൎക്കു കിട്ടും എന്നറിയുന്നതും ഇല്ല.

8 ഇപ്പോഴോ കൎത്താവേ, ഞാൻ എന്തൊന്നിനെ പാൎത്തുകൊൾ്വു?
എന്റേ ആശ നിങ്കൽ വെച്ചിരിക്കുന്നു.

9 എന്നെ സകല ദ്രോഹങ്ങളിൽനിന്നും ഉദ്ധരിക്കേണമേ,
മൂൎഖന് എന്നെ നിന്ദയാക്കി വെക്കൊല്ലാ!

10 ഞാൻ നാവടങ്ങി വായ്തുറക്കാതേ നില്ക്കുന്നു;
നീ അതിനെ ചെയ്തുവല്ലോ.

11 നിന്റേ ബാധയെ എന്നിൽനിന്നു നീക്കുക!
നിന്റേ കൈയേറ്റം കൊണ്ടു ഞാൻ ക്ഷയിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/53&oldid=188904" എന്ന താളിൽനിന്ന് ശേഖരിച്ചത്