താൾ:GaXXXIV5a.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൦. Psalms, XL. 53

7 ബലിയും കാഴ്ചയും നീ ആഗ്രഹിച്ചില്ല,
ചെവികളെ എനിക്കു തുളച്ചതേ ഉള്ളു (൧. ശമു. ൧൫, ൨൨);
ഹോമവും പാപബലിയും നീ ചോദിച്ചിട്ടില്ല.

8 അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു;
പുസ്തകച്ചുരുളിൽ എനിക്കു (ചട്ടം) എഴുതി വെച്ചിട്ടുണ്ടു;

9 എൻ ദൈവമേ, നിന്റേ ഇഷ്ടം ചെയ്വാൻ ഞാൻ ഇഛ്ശിക്കുന്നു,
നിന്റേ ധൎമ്മം എന്റേറ കുടൽ നടുവിലും ഉണ്ടു.

10 ഞാൻ മഹാസഭയിൽ നീതിയെ സുവിശേഷിച്ചു,
ഇതാ എന്റേ അധരങ്ങളെ ഞാൻ അടെച്ചിട്ടില്ല;
യഹോവേ, നീ അറിയുന്നു.

11 നിൻ നീതിയെ ഞാൻ ഹൃദയനടുവിൽ മൂടാതേ
നിന്റേ വിശ്വാസ്യതയും രക്ഷയും പറഞ്ഞു,
മഹാസഭയിൽ നിന്റേ ദയയും സത്യവും മറെച്ചതും ഇല്ല.

12 യഹോവേ, നിന്റേ കനിവ് എങ്കൽനിന്ന് അടെക്കൊല്ല്ലാ,
നിന്റേ ദയയും സത്യവും നിത്യം എന്നെ പാലിക്കാക!

13 കാരണം എണ്ണമില്ലാതോളം തിന്മകൾ എന്നെ ചുറ്റി,
എന്റേ അകൃത്യങ്ങൾ എന്നെ പിടിപ്പെട്ടു എനിക്കു കാണാൻ കഴികയും
എന്തലയിലേ രോമങ്ങളിലും അവ ഏറിയിരിക്കുന്നു, [ഇല്ല,
എന്റേ കരുത്തും എന്നെ വിട്ടു പോയി.

14 യഹോവേ, എന്നെ ഉദ്ധരിപ്പാൻ പ്രസാദിക്ക!
യഹോവേ, എന്റേ തുണെക്കായി ഉഴറേണമേ!

15 എന്റേ പ്രാണനെ കവരുവാൻ അന്വേഷിക്കുന്നവർ
ഒക്കത്തക്ക നാണിച്ച് അമ്പരന്നും
എൻ തിന്മയെ ഇഛ്ശിക്കുന്നവർ പിന്തിരിഞ്ഞു ലജ്ജിച്ചും പോവാറാക

16 എന്നോട്ടു ഹാ ഹാ എന്നു പറയുന്നവർ [(൩൫, ൨൬)!
തങ്ങളുടേ നാണത്തിന്റേ അനുഭവമായി സ്തംഭിച്ചു പോക!

17 നിന്നെ അന്വേഷിക്കുന്നവർ ഒക്കയും നിങ്കൽ ആനന്ദിച്ചു സന്തോഷിക്ക,
നിന്റേ രക്ഷയെ സ്നേഹിക്കുന്നവർ
യഹോവ വലിയവൻ എന്നു നിത്യം പറവൂതാക (൩൫, ൨൭)!

18 ഞാനോ ദീനനും ദരിദ്രനും ആകുന്നു,
കൎത്താവ് എനിക്കായി കരുതും.
എന്റേ രക്ഷയും എന്നെ വിടുവിക്കുന്നവനും നീയത്രേ,
എൻ ദൈവമേ, താമസിക്കരുതേ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/55&oldid=188906" എന്ന താളിൽനിന്ന് ശേഖരിച്ചത്