താൾ:GaXXXIV5a.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 Psalms, XVIII. സങ്കീൎത്തനങ്ങൾ ൧൮.

5 എന്റേ നടകൾ നിന്റേ ചുവടുകളെ പിടിച്ചുകൊണ്ടു
എന്റേ അടികൾ കുലുങ്ങാതേ ഇരുന്നു.

6 നിന്നെ ഞാൻ വിളിച്ചു; നീയല്ലോ, ദേവനേ, എനിക്കുത്തരം തരും!
നിൻ ചെവിയെ എനിക്കു ചാച്ചു എൻ ചൊല്ലിനെ കേൾ്ക്ക!

7 ആശ്രിതരെ രക്ഷിക്കുന്നവനായുള്ളോവേ,
കലഹിക്കുന്നവർ നിമിത്തം
നിൻ വലങ്കയ്യാൽ നിന്റേ ദയകളെ വിശേഷിപ്പിക്ക!

8 കണ്മണി പോലേ എന്നെ കാത്തു (൫ മോ.൩൨, ൧൦)
നിൻ ചിറകുകളുടേ നിഴലിൽ എന്നെ മറെക്ക,

9 എന്നെ നിഗ്രഹിക്കുന്ന ദുഷ്ടരിൽ നിന്നു
പ്രാണനായികൊണ്ട് എന്നെ വളഞ്ഞുകൊള്ളുന്ന ശത്രുക്കളിൽനിന്നു തന്നേ!

10 അവർ നൈകൊണ്ടു (ഹൃദയം) അടെച്ചു
വായികൊണ്ടു ഡംഭം പറഞ്ഞു;

11 ഞങ്ങളുടേ നടകളെ (നോക്കി) ഇപ്പോൾ തന്നേ ഞങ്ങളെ ചുററിക്കൊണ്ടു
നിലത്തോടു ചേൎപ്പാൻ കണ്ണുകളെ വെക്കുന്നു.

12 അവൻ പറിപ്പാൻ കൊതിക്കുന്ന സിംഹത്തോടും
മറയത്തു വസിക്കുന്ന ചെറുകോളരിയോടും സമൻ.

13 യഹോവേ, എഴുനീറ്റു മുന്നെത്തി അവനെ കമിഴ്ത്തി വെക്കേണമേ!
ദുഷ്ടനിൽനിന്ന് എൻ ദേഹിയെ നിൻ വാളുകൊണ്ടും,

14 യഹോവേ, നിൻ കൈയാൽ പുരുഷരിൽനിന്നും വിടുവിക്കേണമേ,-
നീ സ്വരൂപിച്ചവകൊണ്ടു വയറു നിറെപ്പിക്കയാൽ
ഈ ആയുസ്സിൽ പങ്കു ലഭിക്കുന്ന പ്രപഞ്ചപുരുഷരിൽനിന്നു തന്നേ!
അവൎക്കു മക്കളാൽ തൃപ്തി ഉണ്ടു,
തങ്ങളുടേ സമ്പത്തു സ്വശിശുക്കൾ്ക്കു വിട്ടേക്കുന്നുണ്ടു.

15 ഞാനോ നീതിയിൽ നിൻ മുഖത്തെ നോക്കും,
ഉണരുമ്പോൾ നിന്റേ രൂപത്താൽ തൃപ്തനാകും.

൧൮. സങ്കീൎത്തനം.

രാജാവ് കൃതജ്ഞത പൂണ്ടു (൫) പ്രാണഭയങ്ങളിൽനിന്ന് അതിശയമായ ഉ
ദ്ധാരണങ്ങൾ എല്ലാം (൨ ൧) ഭക്തിസത്യം നിമിത്തം തനിക്കു സാധിച്ചതിനെ
ഓൎത്തു, (൩ ൨) ഇസ്രയേലിലും ജാതികളിലും ഉണ്ടായ നിത്യരാജത്വത്തെ വൎണ്ണിച്ചു,
(൪൭) സൎവ്വലോകത്തും ദേവസ്തുതിയെ പരത്തുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/22&oldid=188849" എന്ന താളിൽനിന്ന് ശേഖരിച്ചത്