താൾ:GaXXXIV5a.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൮ . Psalms, XVIII. 21.

സംഗീതപ്രമാണിക്കു; യഹോവാദാസനായ ദാവിദിന്റേതു.
യഹോവ ശൌൽ മുതലായ സകല ശത്രുക്കളുടേ കൈയിൽനിന്നും
അവനെ ഉദ്ധരിച്ച നാൾ ഈ പാട്ടിന്റേ വചനങ്ങളെ യഹോവയോടു
ചൊല്ലിയതു (൨ ശമു. ൨൨).

2 എൻ ബലമായ യഹോവേ,
നിന്നിൽ എനിക്കു സ്ഥായി ഉണ്ടു!

3 യഹോവ എന്റേ ശൈലവും എൻ ദുൎഗ്ഗവും എന്നെ വിടുവിക്കുന്നവനും ത
എൻ ദേവൻ ഞാൻ ആശ്രയിക്കുന്ന പാറയും [ന്നേ;
എൻ പലിശയും എൻ രക്ഷയുള്ള കൊമ്പും എൻ ഉയൎന്നിലവും തന്നേ.

4 സ്തുത്യനാകുന്ന യഹോവയെ ഞാൻ വിളിക്കുന്തോറും
എന്റേ ശത്രുക്കളിൽനിന്നു രക്ഷിക്കപ്പെടുന്നു.

5 മരണപാശങ്ങൾ എന്നെ ചുറ്റി
വല്ലായ്മയുടേ തോടുകൾ എന്നെ അരട്ടി,

6 പാതാളക്കയറുകൾ എന്നെ ചുഴന്നു
ചാവിൻ കണികൾ എനിക്കു മുന്നെത്തി പിണഞ്ഞു.

7 ഞെരുങ്ങുമ്പോൾ ഞാൻ യഹോവയെ വിളിച്ചു
എൻ ദൈവത്തോടു കൂക്കി;
അവൻ സ്വമന്ദിരത്തിൽനിന്ന് എന്റേ ശബ്ദത്തെ കേട്ടു [യ്തു.
എന്റേ കൂക്കൽ അവന്തിരുമുമ്പിൽ ചെവികളിൽ തന്നേ എത്തുകയും ചെ

8 ഉടനേ ഭൂമി കുലുങ്ങി നടുങ്ങി,
അവൻ ക്രുദ്ധിക്കയാൽ മലകളുടേ അടിസ്ഥാനങ്ങൾ ഇളകിക്കുലുങ്ങി;

9 അവന്റേ മൂക്കിൽ പുക കയറി,
അവന്റേ വായിൽനിന്നു തീ തിന്നു,
അവങ്കൽനിന്നു കനൽ ജ്വലിച്ചു.

10 അവൻ വാനങ്ങളെ ചാച്ചിറങ്ങി,
അവന്റേ കാലുകൾ്ക്കു കീഴിൽ കാൎമ്മുകിൽ ഉണ്ടു.

11 അവൻ കറുബിന്മേൽ ഏറി പറന്നു
കാററിന്റേ ചിറകുകളിന്മേൽ പാറി,

12 ഇരിട്ടിനെ തന്റേ മറവും
നീർമൂടൽ തിങ്ങിയ മേഘങ്ങളെ ചുറ്റും തനിക്കു കുടിലും ആക്കി;

13 അവന്റേ മുമ്പാകേയുള്ള തുളക്കത്തിൽനിന്ന് അവന്റേ മേഘങ്ങൾ അക
ആലിപ്പഴവും തീക്കനലും (പൊഴിഞ്ഞു); [ന്നു

14 യഹോവ വാനങ്ങളിൽ ഇടി മുഴക്കി
അത്യുന്നതൻ തൻ ശബ്ദവും ഇട്ടു ആലിപ്പഴവും തീക്കനലും (പൊഴിഞ്ഞു);

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/23&oldid=188851" എന്ന താളിൽനിന്ന് ശേഖരിച്ചത്