താൾ:GaXXXIV5a.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൩൨. Psalms, CXXXII. 177

2 അവൻ യഹോവെക്ക് ആണയിട്ടു
യാക്കോബിൻ ധീരനു (൧ മോ. ൪൯, ൨൫) നേൎന്നിതു:

3 ഞാൻ യഹോവെക്കു സ്ഥലവും
യാക്കോബിൻ ധീരനു പാൎപ്പും കണ്ടെത്തും വരേ,

4 എൻ ഭവനക്കുടിലിൽ കടക്കയില്ല,
എൻ കട്ടിലിൻ കിടക്കമേൽ കരേറുകയില്ല,

5 എൻ കണ്ണുകൾ്ക്കുറക്കും
ഇമകൾ്ക്കു തുയിലും കൊടുക്കയില്ല സത്യം എന്നത്രേ.

6 അതാ എഫ്രതയിൽ ഞങ്ങൾ അതിൻ വാൎത്ത കേട്ടു
(യഹർ എന്ന) വനനിലത്തിൽ ( ൧ ശമു. ൭, ൨) അതിനെ കണ്ടെത്തി.

7 ഇന്ന് അവന്റേ പാൎപ്പിലേക്കു നാം ചെന്നു
അവന്റേ പാദപീഠം തൊഴുക (൯൯, ൫)!

8 യഹോവേ, നിന്റേ സ്വസ്ഥതയിലേക്ക് എഴുന്നെള്ളുക
നീയും നിന്റേ ശക്തിയുടേ പെട്ടകവും തന്നേ!

9 നിൻ പുരോഹിതർ നീതി പൂണ്ടും
നിന്റേ ഭക്തന്മാർ ആൎത്തും കൊൾ്ക ( ൨ നാള. ൬, ൪൧)!

10 എന്നതു നിൻ ദാസനായ ദാവിദിൻ നിമിത്തം (കേൾക്ക)
നിന്റേ അഭിഷിക്തന്റേ മുഖത്തെ മടക്കിക്കളയൊല്ല.

11 യഹോവ ദാവിദിന്നു
മാറാത്ത സത്യം ആണയിട്ടിതു:
നിന്റേ സിംഹാസനത്തിൽ
നിൻ ഉദരഫലത്തെ ഞാൻ ഇരുത്തും;

12 നിന്റേ മക്കൾ എൻ നിയമവും
ഞാൻ അവരെ പഠിപ്പിപ്പാനുള്ള സാക്ഷ്യങ്ങളും കാത്തുകൊണ്ടാൽ
അവരുടേ മക്കളും സദാകാലവും
നിന്റേ സിംഹാസനത്തിൽ വസിക്കും എന്നത്രേ.

13 കാരണം യഹോവ ചിയോനെ തെരിഞ്ഞെടുത്തു
തനിക്കു വാസസ്ഥലമായി വരിച്ചിതു:

14 സദാകാലവും ഇതേ എൻ സ്വസ്ഥത
ഇതിനെ വരിച്ചതാകയാൽ ഇങ്ങു വസിക്കും.

15 അതിലേ ഭോജനം ഞാൻ അനുഗ്രഹിക്കയും
അതിലേ ദരിദ്രരെ അപ്പത്താൽ തൃപ്തി വരുത്തുകയും,

16 അതിലേ പുരോഹിതരെ രക്ഷ പൂണുമാറാക്കുകയും
അതിലേ ഭക്തന്മാർ ആൎത്താൎത്തു വരികയും,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/179&oldid=189120" എന്ന താളിൽനിന്ന് ശേഖരിച്ചത്