താൾ:GaXXXIV5a.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 Psalms, CXXXI. CXXXII. സങ്കീ. ൧൩൧. ൧൩൨.

4 നിന്നെ ഭയപ്പെടേണ്ടത്തിന്നു
വിമോചനം നിന്നോട് ഉണ്ടല്ലോ.

5 ഞാൻ യഹോവയെ കാത്തുനിന്നു എൻ ദേഹി കാത്തുനിന്നു
അവന്റേ വചനത്തെ ഞാൻ പ്രത്യാശിച്ചു.

6 കാവലാളുകൾ പുലൎച്ച
കാവലാളുകൾ പുലൎച്ചയെ (ശ്രദ്ധിപ്പതിലും) അധികം
എൻ ദേഹി കൎത്താവിലേക്ക് (ആയി).

7 ഇസ്രയേൽ യഹോവയിലേക്കു പ്രത്യാശിക്ക (൧൩൧, ൩)!
കാരണം ദയ എന്നതും
പെരിക വീണ്ടെടുപ്പും യഹോവയോടേ ഉള്ളു.

8 ആയവൻ ഇസ്രയേലെ
സകല അകൃത്യങ്ങളിൽനിന്നും വീണ്ടുകൊള്ളും.

൧൩൧. സങ്കീൎത്തനം.

താഴ്മയോടേ ശിശു പോലേ ആശ്രയിപ്പതു.

1 ദാവിദിന്റേ യാത്രാഗീതം.

യഹോവേ, എന്റേ ഹൃദയം ഞെളിഞ്ഞിട്ടില്ല എൻ കണ്ണുകൾ ഉയൎന്നതും
എനിക്കു മീതേ വലുതും അത്ഭുതവും [ഇല്ല
ആയവററിൽ ഞാൻ നടക്കുന്നതും ഇല്ല.

2 മുലമാറിയ കുട്ടി അമ്മയോടുള്ള പോലേ
എൻ ദേഹിയെ ഞാൻ നികത്തി ശമിപ്പിച്ചു സത്യം,
എൻ ദേഹി ആ കുട്ടിയെ പോലേ എന്നോട് ആകുന്നു.

3 ഇസ്രയേൽ ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശിക്ക.

൧൩൨. സങ്കീൎത്തനം.

ദാവിദ് ദേവാലയത്തിന്നായി അദ്ധ്വാനിച്ചതു (൬) സഫലമായ്വന്നു (൧൦)
ആകയാൽ ദൈവം അവന്റേ വംശം ഓൎത്തു (൧൩) ചിയോന്റേ വാഴ്ചയെ പു
തുക്കേണം (ജരുബാബലിന്റേ കാലത്തിൽ?).

1 യാത്രാഗീതം.

യഹോവേ, ദാവിദിന്
അവന്റേ സകല കഷ്ടതയും ഓൎക്കേണമേ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/178&oldid=189118" എന്ന താളിൽനിന്ന് ശേഖരിച്ചത്