താൾ:GaXXXIV5a.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 Psalms, CXXXIII. CXXXIV. സങ്കീ. ൧൩൩. ൧൩൪.

17 അവിടേ ഞാൻ ദാവിദിനു കൊമ്പിനെ മുളെപ്പിച്ചു
എൻ അഭിഷിക്തനു വിളക്ക് ഒരുക്കുകയും ചെയ്യും.

18 അവന്റേ ശത്രുക്കളെ ഞാൻ നാണം പൂണിക്കും
അവന്റേ മേലോ അവന്റേ കിരീടം പൂക്കുമാറാക എന്നത്രേ.

൧൩൩. സങ്കീൎത്തനം.

മഹോത്സവങ്ങളിൽ കൂടി വന്ന് ഒരുമനപ്പെട്ടവരുടേ ഭാഗ്യം.

1 ദാവിദിന്റേ യാത്രാഗീതം.

കണ്ടാലും സഹോദരന്മാർ ചേൎന്നു ഒന്നിച്ചു വസിക്കുന്നത്
എത്ര നല്ലതും എത്ര മനോഹരവും തന്നേ!

2 തലമേലേ ഉത്തമതൈലം
താടിയിലും അങ്കിയുടേ വിളുമ്പിന്മേൽ നീളുന്ന
അഹരോന്റെ താടിയിൽ തന്നേ ഇറങ്ങുമ്പോലേ.

3 ഹെൎമ്മോന്യമഞ്ഞു ചിയോന്റെ മലകളിൽ ഇറങ്ങുമ്പോലേ.
അവിടേ ആകട്ടേ യഹോവ അനുഗ്രഹത്തെ കല്പിച്ചിരിക്കുന്നു
എന്നേക്കുമുള്ള ജീവനെ തന്നേ.

൧൩൪. സങ്കീൎത്തനം.

അനുഗ്രഹിക്കുന്ന ദൈവത്തെ അനുഗ്രഹിപ്പാൻ പ്രബോധനം.

1 യാത്രാഗീതം.

കണ്ടാലും യഹോവയുടേ സകല ദാസന്മാരായി
രാത്രികളിൽ യഹോവാലയത്തിൽ നില്ക്കുന്നോരേ, യഹോവയെ അനുഗ്ര

2 നിങ്ങളുടേ കൈകളെ വിശുദ്ധസ്ഥലത്തിലേക്ക് ഉയൎത്തി (ഹിപ്പിൻ!
യഹോവയെ അനുഗ്രഹിപ്പിൻ!

3 സ്വൎഭൂമികളെ ഉണ്ടാക്കിയ യഹോവ (൧൨൪, ൮)
ചിയോനിൽനിന്നു നിന്നെ അനുഗ്രഹിപ്പൂതാക! (൧൨൮, ൫)

൧൩൫. സങ്കീൎത്തനം.

യഹോവയെ (൫) സൃഷ്ടിയിലും (൮) ഇസ്രയേലിലും ചെയ്തതിന്നായും (൧൩)
ചെയ്വാനുള്ളതിന്നായും (൧൫) കള്ളദേവകളെ വിട്ടു വിട്ടു (൧൯) സ്തുതിക്കേണ്ടതു.
(ദേവാലയഗീതം).

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/180&oldid=189122" എന്ന താളിൽനിന്ന് ശേഖരിച്ചത്