താൾ:GaXXXIV5a.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

154 എൻ വ്യവഹാരം തീൎത്തു എന്നെ വീണ്ടെടുക്കേണമേ
തിരുമൊഴിക്കു തക്കവണ്ണം എന്നെ ഉയിൎപ്പിച്ചാലും!

155 ദുഷ്ടന്മാരിൽനിന്നു രക്ഷ ദൂരമുള്ളതു
തിരുവെപ്പുകളെ അവർ തിരയായ്കയാൽ തന്നേ.

156 യഹോവേ, നിന്റേ കരൾ്ക്കനിവു പെരുത്തതു
നിൻ ന്യായങ്ങളിൻ പ്രകാരം എന്നെ ഉയിൎപ്പിക്ക.

157 എന്നെ പിന്തുടരുന്ന മാറ്റാന്മാർ അനേകർ,
നിന്റേ സാക്ഷ്യങ്ങളെ വിട്ടു ഞാൻ ചായുന്നില്ല.

158 തിരുമൊഴിയെ കാത്തുകൊള്ളാത്ത ദ്രോഹികളെ
ഞാനും കണ്ട് ഓക്കാനിച്ചു.

159 നിന്റേ നിയോഗങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നു കണ്ടു
യഹോവേ, നിൻ ദയപ്രകാരം എന്നെ ഉയിൎപ്പിക്കുക!

160 നിന്റേ വചനത്തിൻ തുക സത്യം തന്നേ
നിൻ നീതിയുടേ ന്യായം എല്ലാം എന്നേക്കുമുള്ളതു.

ശീൻ.

161 പ്രഭുക്കന്മാർ വെറുതേ എന്നെ ഹിംസിച്ചു
എന്റേ ഹൃദയം നിന്റേ വചനങ്ങളെ പേടിക്കേ ഉള്ളു.

162 തിരുമൊഴി ഹേതുവായി ഞാൻ ആനന്ദിക്കുന്നതു
ഏറിയ കൊള്ള കണ്ടെത്തുന്നവനെ പോലേ തന്നേ.

163 വ്യാജത്തെ ഞാൻ പകെച്ചു വെറുക്കുന്നു
നിൻ ധൎമ്മത്തെ സ്നേഹിക്കുന്നു.

164 നിന്റേ നീതിന്യായങ്ങൾ ഹേതുവായി
ഞാൻ നാളിൽ ഏഴുവട്ടം നിന്നെ സ്തുതിക്കുന്നു.

165 നിൻ ധൎമ്മത്തെ സ്നേഹിക്കുന്നവൎക്കു സമാധാനം ഏറും
ഇടൎച്ച അവൎക്ക് ഇല്ല.

166 യഹോവേ, നിൻ രക്ഷയെ ഞാൻ പ്രത്യാശിച്ചു
നിൻ കല്പനകളെ ചെയ്തു.

167 എൻ ദേഹി നിന്റേ സാക്ഷ്യങ്ങളെ കാക്കുന്നു
ഞാൻ അവറ്റെ വളരേ സ്നേഹിക്കുന്നു.

168 നിൻ നിയോഗങ്ങളെയും സാക്ഷ്യങ്ങളെയും ഞാൻ കാത്തുകൊള്ളുന്നു
എന്റേ എല്ലാ വഴികളും നിന്റേ സമക്ഷത്ത് ഉണ്ടല്ലോ.

താവ്.

169 എൻ ആൎപ്പു യഹോവേ, നിന്നോട് എത്തുകേയാവു
തിരുവചനപ്രകാരം എന്നെ ഗ്രഹിപ്പിച്ചാലും!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/170&oldid=189104" എന്ന താളിൽനിന്ന് ശേഖരിച്ചത്