താൾ:GaXXXIV5a.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൨൦. Psalms, CXX. 169

170 എന്റേ യാചന തിരുമുമ്പിൽ വരികേ വേണ്ടു
നിന്റേ മൊഴിപ്രകാരം എന്നെ ഉദ്ധരിക്ക!

171 തിരുവെപ്പുകളെ നീ എന്നെ പഠിപ്പിച്ചാൽ
എൻ അധരങ്ങൾ സ്തുതിയെ പൊഴിയുമാറാക!

172 നിന്റേ സകല കല്പനകളും നീതി ആകയാൽ
എന്റേ നാവു തിരുമൊഴിയെ പാടുക.

173 നിൻ നിയോഗങ്ങളെ ഞാൻ തെരിഞ്ഞെടുക്കയാൽ
തൃക്കൈ എനിക്കു തുണെക്കാക!

174 യഹോവേ, നിന്റേ രക്ഷയെ ഞാൻ വാഞ്ഛിക്കുന്നു
നിന്റേ ധൎമ്മമേ എൻ വിലാസം.

175 എൻ ദേഹി ജീവിച്ചു നിന്നെ സ്തുതിപ്പൂതാക
നിന്റേ ന്യായം എനിക്കു സഹായിച്ചേ ആവു.

176 ഞാൻ ഉഴന്നു പോയി കെട്ടു പോകുന്ന ആടു പോലേ അടിയനെ അന്വേ
തിരുക്കല്പനകളെ ഞാൻ മറക്കുന്നില്ലല്ലോ. [ഷിക്കേണമേ

൧൨൦- ൧൩൪ യരുശലേമിലേ ഉത്സവങ്ങൾ്ക്കു പോകുന്ന യാത്ര
ക്കാരുടേ ഗീതങ്ങൾ.


൧൨൦. സങ്കീൎത്തനം.

ബാബെലിൽനിന്നു രക്ഷിച്ച പ്രകാരം ഇനിയും കള്ളച്ചങ്ങാതികളിൽനി
ന്നുദ്ധരിച്ചു (൫) അയല്ക്കാരാലുള്ള ദുഃഖത്തെ മാറ്റുവാൻ യാചിച്ചതു.

1 യാത്രാഗീതം.

എന്റേ ഞെരുക്കത്തിൽ യഹോവയോടു
നിലവിളിച്ചപ്പോൾ അവൻ ഉത്തരമരുളി.

2 ഇനി യഹോവേ, വ്യാജമുള്ള അധരത്തിൽനിന്നും
ചതിനാവിൽനിന്നും എൻ ദേഹിയെ ഉദ്ധരിക്കേയാവു!

3 ചതിനാവു
നിണക്ക് എന്തു തരും, എന്തു കൂട്ടി വെക്കും ?

4 വീരന്റേ കൂൎത്ത അമ്പുകളെ
കരിവേലക്കനലോടും കൂടേ തന്നേ.

5 അയ്യോ ഞാൻ മെശകിൽ പരവാസിയായി
ഖെദർ കൂടാരങ്ങളോടു കുടിപാൎക്കയാൽ കഷ്ടം!

6 സമാധാനത്തെ പകെക്കുന്നവരോടു കൂടേ
പാൎത്തിരിക്കുന്നത് എൻ ദേഹിക്കു മതി.

12

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/171&oldid=189106" എന്ന താളിൽനിന്ന് ശേഖരിച്ചത്