താൾ:GaXXXIV5a.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 Psalms, CXI. സങ്കീൎത്തനങ്ങൾ ൧൧൧.

6 ജാതികളിൽ അവൻ ന്യായം വിധിച്ചു
ശവങ്ങളെ നിറെച്ചു
വിസ്താരഭൂമിയിൽ (മറു) തലയെ ചതെക്കുന്നു.

7 വഴിയിൽ വെച്ച് അവൻ തോട്ടിൽനിന്നു കുടിക്കും
എന്നതുകൊണ്ടു തലയെ ഉയൎത്തും (ന്യാ. ൧൫, ൧൮).

൧൧൧. സങ്കീൎത്തനം.

യഹോവ പണ്ടു ചെയ്ത ഉപകാരങ്ങൾ നിമിത്തം സഭയാൽ സ്തുത്യൻ. അകാ
രാദി.

1 ഹല്ലെലൂയാഃ
അശേഷ ഹൃദയംകൊണ്ടും ഞാൻ യഹോവയെ വാഴ്ത്തും
ഉത്തമന്മാരുടേ യോഗത്തിലും സഭയിലും തന്നേ.

2 യഹോവയുടേ ക്രിയകൾ വലിയവയും,
അവരിൽ പ്രസാദിക്കുന്ന ഏവരാലും അന്വേഷിക്കപ്പെടുന്നവയും ആകു

3 പ്രതാപവും പ്രഭയും അവന്റേ പ്രവൃത്തി, [ന്നു.
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു.

4 തന്റേ അത്ഭുതങ്ങൾ്ക്ക്. അവൻ ഓൎമ്മയെ ഉണ്ടാക്കി,
യഹോവ കൃപയും കരൾ്ക്കനിവും ഉള്ളവൻ.

5 തന്നെ ഭയപ്പെടുന്നവൎക്ക് ആഹാരം കൊടുത്തു,
സ്വനിയമത്തെ യുഗപൎയ്യന്തം ഓൎക്കും.

6 തന്റേ ക്രിയകളുടേ ഊക്കിനെ അവൻ സ്വജാതിയെ ബോധിപ്പിച്ചതു,
ജാതികളുടേ അവകാശത്തെ അവൎക്കു കൊടുത്തിട്ടു തന്നേ.

7 അവന്റേ കൈകളുടേ ക്രിയകൾ സത്യവും ന്യായവും അത്രേ;
അവന്റേ സകല നിയോഗങ്ങളും വിശ്വാസ്യങ്ങൾ

8 എന്നെന്നേക്കും സ്ഥാപിക്കപ്പെട്ടവ
സത്യത്തിലും നേരിലും അനുഷ്ഠിതങ്ങൾ.

9 സ്വജനത്തിന്ന് അവൻ വീണ്ടെടുപ്പ് അയച്ചു,
യുഗപൎയ്യന്തം തൻ നിയമത്തെ കല്പിച്ചു;
വിശുദ്ധവും ഭയങ്കരവും തൻ നാമമത്രേ.

10 ജ്ഞാനത്തിന്റേ ആരംഭമായതു യഹോവാഭയം (സുഭ. ൧, ൭).
ആ (കല്പനകളെ) ചെയ്യുന്നവൎക്ക് എല്ലാം നല്ല ബുദ്ധിയുണ്ടാം,
അവന്റേ സ്തുതി യുഗപൎയ്യന്തം നില്ക്കുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/152&oldid=189069" എന്ന താളിൽനിന്ന് ശേഖരിച്ചത്